Top

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി; നാളെ മുതല്‍ കേരളത്തില്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്ക ഗാന്ധി ആദ്യം കായംകുളം മണ്ഡലത്തില്‍ ആദ്യ പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, മണ്ഡലത്തിലെ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. വെഞ്ഞാറമൂട്, കാട്ടാക്കട, വലിയതുറ എന്നിവിടങ്ങളിലെ സമ്മേളനങ്ങളിലും പങ്കെടുത്തും. വലിയതുറയിലെ സമ്മേളനത്തോടെ പ്രിയങ്ക ഗാന്ധിയുടെ ആദ്യ ദിവസത്തെ പ്രചരപരിപാടി സമാപിക്കും. ബുധനാഴ്ച ചാലക്കുടി, ഇരിഞ്ഞാലക്കുട, ചാവക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ബുധനാഴ്ച തന്നെ പ്രത്യേക വിമാനത്തില്‍ പ്രിയങ്ക […]

29 March 2021 9:36 AM GMT

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി; നാളെ മുതല്‍ കേരളത്തില്‍
X

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്ക ഗാന്ധി ആദ്യം കായംകുളം മണ്ഡലത്തില്‍ ആദ്യ പ്രചരണ പരിപാടിയില്‍ പങ്കെടുക്കും.

കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, മണ്ഡലത്തിലെ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. വെഞ്ഞാറമൂട്, കാട്ടാക്കട, വലിയതുറ എന്നിവിടങ്ങളിലെ സമ്മേളനങ്ങളിലും പങ്കെടുത്തും. വലിയതുറയിലെ സമ്മേളനത്തോടെ പ്രിയങ്ക ഗാന്ധിയുടെ ആദ്യ ദിവസത്തെ പ്രചരപരിപാടി സമാപിക്കും.

ബുധനാഴ്ച ചാലക്കുടി, ഇരിഞ്ഞാലക്കുട, ചാവക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ബുധനാഴ്ച തന്നെ പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഗാന്ധി ദല്‍ഹിയിലേക്ക് മടങ്ങും.

Next Story