ഇനി കൂടുതലെന്തെങ്കിലും പറയാനുണ്ടോ? ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞ മായാവതിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി
യുപിയില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞ ബിഎസ്പി നേതാവ് മായാവതിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മായാവതിയുടെ പ്രഖ്യാപന വീഡിയോ ട്വീറ്റ് ചെയ്താണ് പ്രിയങ്കയുടെ പരിഹാസം. ഇനി കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രിയങ്ക ചോദിച്ചു. അഖിലേഷ് യാദവിന്റെ എസ്പിയുടെ സ്ഥാനാര്‍ത്ഥികളെ തോല്പിക്കാന് താന്‍ വേണമെങ്കില്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്നാണ് മായാവതി പറഞ്ഞത്. സമാജ് വാദി പാര്‍ട്ടിക്കെതിരായ 1995ലെ കേസ് പിന്‍വലിച്ചത് വലിയ അബദ്ധമായിപ്പോയെന്നും മായാവതി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യുപിയിലെ […]

യുപിയില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞ ബിഎസ്പി നേതാവ് മായാവതിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മായാവതിയുടെ പ്രഖ്യാപന വീഡിയോ ട്വീറ്റ് ചെയ്താണ് പ്രിയങ്കയുടെ പരിഹാസം. ഇനി കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രിയങ്ക ചോദിച്ചു.
അഖിലേഷ് യാദവിന്റെ എസ്പിയുടെ സ്ഥാനാര്‍ത്ഥികളെ തോല്പിക്കാന് താന്‍ വേണമെങ്കില്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്നാണ് മായാവതി പറഞ്ഞത്. സമാജ് വാദി പാര്‍ട്ടിക്കെതിരായ 1995ലെ കേസ് പിന്‍വലിച്ചത് വലിയ അബദ്ധമായിപ്പോയെന്നും മായാവതി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യുപിയിലെ എസ്പി-ബിഎസ്പി സഖ്യം പിളര്‍ന്നത്.
‘യുപിയിലെ എംഎല്‍സി തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ ഏതുവിധേനയും പരാജയപ്പെടുത്താനാണ് ഞങ്ങളുടെ തീരുമാനം. അതിനായി ഞങ്ങള്‍ എല്ലാ ശക്തിയും പുറത്തെടുക്കും. വേണമെങ്കില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്കോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ വോട്ട് ചെയ്യും. സമാജ് വാദിയുടെ സ്ഥാനാര്‍ത്ഥിയെക്കാള്‍ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് കൂടുതലുണ്ടെങ്കില്‍ എല്ലാ ബിഎസ്പി എംഎല്‍എമാരുടെയും വോട്ട് അവര്‍ക്ക് നല്‍കും’, മായാവതി എഎന്‍ഐയോട് പറഞ്ഞു.
നവംബറില്‍ യുപിയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മായാവതിയുടെ പരാമര്‍ശം. നിയമസഭയില്‍ ആവശ്യത്തിന് അംഗങ്ങളില്ലെങ്കിലും രാംജി ഗൗതം എന്ന സ്ഥാനാര്‍ത്ഥിയെ ബിഎസ്പി രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ബിജെപി ഇതര പാര്‍ട്ടികളില്‍നിന്നും തങ്ങള്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് ബിഎസ്പി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.