യുപിയില്‍ കര്‍ഷക രോഷത്തെ യോഗി സര്‍ക്കാരിനെതിരെ വളര്‍ത്താന്‍ പ്രിയങ്ക ഗാന്ധി; സഹറാന്പൂരിലടക്കം കിസാന്‍ സഭകള്‍ സംഘടിപ്പിക്കും
മീററ്റ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത് ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന മഹാപഞ്ചായത്തുകള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങളുടെ തുടര്‍ച്ചയായാണ് പ്രിയങ്കയുടെ ഈ തീരുമാനം. ഫെബ്രുവരി 10 ന് സഹറാന്‍പൂരിലാണ് പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ കിസാന്‍ സഭ നടക്കുകയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അതിന് ശേഷം ഫെബ്രുവരി 13ന് മീററ്റിലും ബിജ്നോറിലും നടക്കുന്ന കിസാന്‍ സഭകളില്‍ […]

മീററ്റ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത് ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന മഹാപഞ്ചായത്തുകള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങളുടെ തുടര്‍ച്ചയായാണ് പ്രിയങ്കയുടെ ഈ തീരുമാനം.
ഫെബ്രുവരി 10 ന് സഹറാന്‍പൂരിലാണ് പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ കിസാന്‍ സഭ നടക്കുകയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അതിന് ശേഷം ഫെബ്രുവരി 13ന് മീററ്റിലും ബിജ്നോറിലും നടക്കുന്ന കിസാന്‍ സഭകളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
നേരത്തെ സഹറാന്‍പൂരിലെ കിസാന്‍ സഭ ഫെബ്രുവരി എട്ടിനായിരുന്നു നിശ്ചയിച്ചിരുന്നു. ഈ സഭക്ക് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഫെബ്രുവരി 10ലേക്ക് മാറ്റിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ നരേഷ് സൈനി പറഞ്ഞു.
സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ മരിച്ച നവരീത് സിംഗിന്റെ വീട്ടിലാണ് പ്രിയങ്ക എത്തിയത്.