‘പാര്‍ലമെന്റ് പണിയാനും പ്രധാനമന്ത്രിക്ക് ഹെലികോപ്ടര്‍ വാങ്ങാനും കോടികള്‍ ഉണ്ട്’; യോഗിയെ കടന്നാക്രമിച്ച് പ്രിയങ്കാഗാന്ധി
കരിമ്പ് കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക കൊടുത്ത് തീര്‍ക്കാത്തതില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. പാര്‍ലമെന്റ് പണിയുന്നതിനും പ്രധാനമന്ത്രിക്ക് പ്രത്യേകം ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും കോടികള്‍ ചെലവഴിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കയ്യില്‍ കര്‍ഷകരുടെ കുടിശിക കൊടുക്കാന്‍ പണമില്ലെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. ‘പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാന്‍ സര്‍ക്കാരിന് 20,000 കോടി രൂപ ചെലവഴിക്കാം. പ്രധാനമന്ത്രിക്ക് ഹെലികോപ്ടര്‍ വാങ്ങാന്‍ 16,000 കോടി ചെലവഴിക്കാം. എന്നാല്‍ ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകരുടെ കുടിശ്ശിക കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ […]

കരിമ്പ് കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക കൊടുത്ത് തീര്‍ക്കാത്തതില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. പാര്‍ലമെന്റ് പണിയുന്നതിനും പ്രധാനമന്ത്രിക്ക് പ്രത്യേകം ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും കോടികള്‍ ചെലവഴിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കയ്യില്‍ കര്‍ഷകരുടെ കുടിശിക കൊടുക്കാന്‍ പണമില്ലെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.
‘പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാന്‍ സര്‍ക്കാരിന് 20,000 കോടി രൂപ ചെലവഴിക്കാം. പ്രധാനമന്ത്രിക്ക് ഹെലികോപ്ടര്‍ വാങ്ങാന്‍ 16,000 കോടി ചെലവഴിക്കാം. എന്നാല്‍ ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകരുടെ കുടിശ്ശിക കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ 14000 കോടി രൂപയില്ല. 2017 മുതല്‍ ഇതുവരേയും കരിമ്പിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല.’ പ്രിയങ്കാഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഇപ്പോള്‍ കര്‍ഷകര്‍ക്ക് വിളയുടെ മേലുള്ള മിനിമം താങ്ങുവില എടുത്തുകളഞ്ഞ് അവരെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമത്തിലാണെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
‘മിനിമം താങ്ങുവില സംവിധാനം എടുത്തുകളഞ്ഞ് കര്‍ഷകരെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി. കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നതാണ് പ്രധാനമന്ത്രിയു
ടെ ഓരോ തീരുമാനങ്ങളും. ഈ ഗൂഢാലോചന കര്‍ഷകര്‍ക്ക് മനസിലായി.’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ കാര്‍ഷിക പ്രക്ഷോഭം 12ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. രണ്ട് ലക്ഷത്തിലധികം കര്‍ഷകരാണ് ദില്ലിയിലെ തെരുവില്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച്ച ആഹ്വാനം ചെയ്ത ഭാരത്ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.