Top

യുപിയില്‍ തടഞ്ഞെങ്കില്‍ ഡല്‍ഹിയില്‍; വാല്‍മീകി ക്ഷേത്രത്തില്‍ ഹത്രാസ് പെണ്‍കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥനയ്‌ക്കെത്തി പ്രിയങ്ക ഗാന്ധി

ഹത്രാസില്‍ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം വാല്‍മീകി വിഭാഗത്തില്‍പെട്ടവരാണ്.

2 Oct 2020 6:27 AM GMT

യുപിയില്‍ തടഞ്ഞെങ്കില്‍ ഡല്‍ഹിയില്‍; വാല്‍മീകി ക്ഷേത്രത്തില്‍ ഹത്രാസ് പെണ്‍കുട്ടിക്കുവേണ്ടി  പ്രാര്‍ത്ഥനയ്‌ക്കെത്തി പ്രിയങ്ക ഗാന്ധി
X

യുപിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് വേണ്ടി നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുക്കന്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഡല്‍ഹിയിലെ വാല്‍മീകി ക്ഷേത്രത്തില്‍ വെച്ച് നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക എത്തിയത്. ഡല്‍ഹിയിലെ വാല്‍മീകി വിഭാഗത്തിന്റെ ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രിയങ്ക എത്തിയത്.

ഹത്രാസില്‍ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം വാല്‍മീകി വിഭാഗത്തില്‍പെട്ടവരാണ്.

കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് പോയ പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഡല്‍ഹിയിലെത്തിയത്.

ഭയം കൊണ്ടാണ് ഹാസ്രത് യുവതിയുടെ കുടുംബത്തെ കാണാന്‍ തങ്ങളെ യോഗി സര്‍ക്കാര്‍ അനുവദിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ദു:ഖത്തിന്റെ സമയത്ത് സ്‌നേഹിതരെ ഒറ്റയ്ക്ക് ആക്കരുതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. യുപിയിലെ ജംഗിള്‍രാജ് ദു:ഖാര്‍ത്തരായ കുടുംബത്തെ സന്ദര്‍ശിക്കുന്നതുപോലും ഭയപ്പെടുകയാണ്. മുഖ്യമന്ത്രീ അത്രയ്ക്കങ്ങ് ഭയക്കേണ്ട കാര്യമില്ല എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Next Story