Top

യോഗി സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ജനം ഒഴുകിയെത്തി; പ്രിയങ്ക ഗാന്ധി സഹറാന്‍പൂരില്‍ മഹാപഞ്ചായത്തിനെത്തി

ലഖ്‌നൗ: കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്താണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും വലിയ ജനക്കൂട്ടമാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്. Smt. @priyankagandhi ji in Saharanpur.Huge Crowd in Kisan Panchayat.See Enthusiasm of Kisan in the presence of our Leader. pic.twitter.com/CCRg9IKSZ4 — Shah Nawaz Khaki,🇮🇳🇮🇳 (@NawazKhaki) February 10, 2021 കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ […]

10 Feb 2021 6:04 AM GMT

യോഗി സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ജനം ഒഴുകിയെത്തി; പ്രിയങ്ക ഗാന്ധി സഹറാന്‍പൂരില്‍ മഹാപഞ്ചായത്തിനെത്തി
X

ലഖ്‌നൗ: കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്താണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും വലിയ ജനക്കൂട്ടമാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കും. സര്‍ക്കാര്‍ മണ്ഡികള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് എല്ലാം വില്‍ക്കണം. വളരെ കുറച്ചാളുകള്‍ക്ക് മാത്രമേ ഈ നിയമം കൊണ്ട് ഗുണമുള്ളൂ. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നവരെ ആരാധിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം വിളിച്ചാണ് പ്രിയങ്ക തന്റെ പ്രസംഗം ആരംഭിച്ചത്.

സഹറാന്‍പൂരിലെ ശഖംഭരി ദേവി ക്ഷേത്രത്തില്‍ എത്തി ആരാധന നടത്തി. അതിന് ശേഷം കാങ്കയിലെ ഹസ്‌റത്ത് റായ്പുരി ദര്‍ഗ സന്ദര്‍ശിച്ചു. ഇതിന് ശേഷമാണ് ചില്‍ക്കാനയിലെ മഹാപഞ്ചായത്തിനെത്തിയത്. പ്രിയങ്കയോടൊപ്പം വേദിയില്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലുവും മുതിര്‍ന്ന നേതാവ് ഇമ്രാന്‍ മസൂദും ഉണ്ടായിരുന്നു.

ഫെബ്രുവരി 13ന് മീററ്റിലും ബിജ്നോറിലും നടക്കുന്ന കിസാന്‍ സഭകളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

നേരത്തെ സഹറാന്‍പൂരിലെ കിസാന്‍ സഭ ഫെബ്രുവരി എട്ടിനായിരുന്നു നിശ്ചയിച്ചിരുന്നു. ഈ സഭക്ക് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഫെബ്രുവരി 10ലേക്ക് മാറ്റിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ നരേഷ് സൈനി പറഞ്ഞു.

സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ മരിച്ച നവരീത് സിംഗിന്റെ വീട്ടിലാണ് പ്രിയങ്ക എത്തിയത്.

Next Story