‘മൗനി അമാവാസ്യ’ ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് പ്രിയങ്ക ഗാന്ധി; മകള്‍ മിറായയും ഒപ്പം
പ്രയാഗ്രാജ്: ഉത്തരേന്ത്യയിലെ വിശേഷ ദിനമായ ‘മൗനി അമാവാസ്യ’യില്‍ ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തി പ്രിയങ്ക ഗാന്ധി. ഗംഗ, യമുന അതോടൊപ്പം സരസ്വതി നദിയും ഒരുമിക്കുന്നുവെന്ന് കരുതപ്പെടുന്ന ഇടമാണ് ത്രിവേണി സംഗമം. അലഹബാദ് സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക ഗാന്ധി. നെഹ്റു കുടുംബത്തിന്റെ വസതിയും പിന്നീട് സ്വാതന്ത്ര്യ സമര മ്യൂസിയമാക്കുകയും ചെയ്ത ആനന്ദ് ഭവനും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ത്രിവേണി സംഗമത്തിലെ സ്നാനത്തിന് ശേഷം പ്രിയങ്ക ഗാന്ധി ചെറിയ ബോട്ട് യാത്രയും നടത്തി. പ്രിയങ്ക ഗാന്ധിയോടൊപ്പം മകള്‍ മിറായയും കോണ്‍ഗ്രസ് എംഎല്‍എ […]

പ്രയാഗ്രാജ്: ഉത്തരേന്ത്യയിലെ വിശേഷ ദിനമായ ‘മൗനി അമാവാസ്യ’യില്‍ ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തി പ്രിയങ്ക ഗാന്ധി. ഗംഗ, യമുന അതോടൊപ്പം സരസ്വതി നദിയും ഒരുമിക്കുന്നുവെന്ന് കരുതപ്പെടുന്ന ഇടമാണ് ത്രിവേണി സംഗമം.
അലഹബാദ് സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക ഗാന്ധി. നെഹ്റു കുടുംബത്തിന്റെ വസതിയും പിന്നീട് സ്വാതന്ത്ര്യ സമര മ്യൂസിയമാക്കുകയും ചെയ്ത ആനന്ദ് ഭവനും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.
ത്രിവേണി സംഗമത്തിലെ സ്നാനത്തിന് ശേഷം പ്രിയങ്ക ഗാന്ധി ചെറിയ ബോട്ട് യാത്രയും നടത്തി. പ്രിയങ്ക ഗാന്ധിയോടൊപ്പം മകള്‍ മിറായയും കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് മിശ്രയും ഉണ്ടായിരുന്നു.
ബുധനാഴ്ച സഹറാന്‍പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക നിയമങ്ങള്‍ ഇല്ലാതാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.