Top

‘യുപി മുഖ്യമന്ത്രിയുടെ ഭാഷയാണ് ലവ് ജിഹാദില്‍ സിപിഐഎമ്മിന്റെ സഖ്യകക്ഷികള്‍ക്കും’; അഴിമതിയാരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

കരുനാഗപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ നടത്തുന്ന പര്യടനത്തിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്ന അതേ സമീപമാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനുമെന്ന് പ്രിയങ്ക ആരോപിച്ചു. കരുനാഗപ്പള്ളിയിലെ യുഡിഎഫ് പ്രചരണ യോഗത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്കയുടെ പ്രസംഗം. ‘സംസ്ഥാനത്തെ യഥാര്‍ത്ഥ സ്വര്‍ണം ഇവിടുത്തെ ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. നിര്‍ഭാഗ്യവശാല്‍, ഇതിന് നേരെ വിപരീതമായാണ് ഇവിടുത്തെ മുഖ്യമന്ത്രിയും സര്‍ക്കാരും പെരുമാറുന്നത് വിദേശത്തെ സ്വര്‍ണത്തിലും സ്വര്‍ണ കടത്തിലും ആഴക്കടല്‍ […]

30 March 2021 4:16 AM GMT

‘യുപി മുഖ്യമന്ത്രിയുടെ ഭാഷയാണ് ലവ് ജിഹാദില്‍ സിപിഐഎമ്മിന്റെ സഖ്യകക്ഷികള്‍ക്കും’; അഴിമതിയാരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
X

കരുനാഗപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ നടത്തുന്ന പര്യടനത്തിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്ന അതേ സമീപമാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനുമെന്ന് പ്രിയങ്ക ആരോപിച്ചു. കരുനാഗപ്പള്ളിയിലെ യുഡിഎഫ് പ്രചരണ യോഗത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

‘സംസ്ഥാനത്തെ യഥാര്‍ത്ഥ സ്വര്‍ണം ഇവിടുത്തെ ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. നിര്‍ഭാഗ്യവശാല്‍, ഇതിന് നേരെ വിപരീതമായാണ് ഇവിടുത്തെ മുഖ്യമന്ത്രിയും സര്‍ക്കാരും പെരുമാറുന്നത് വിദേശത്തെ സ്വര്‍ണത്തിലും സ്വര്‍ണ കടത്തിലും ആഴക്കടല്‍ മത്സ്യബന്ധന കരാറുകള്‍ വിദേശ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ. കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയോടല്ല, മറിച്ച് കോര്‍പറേറ്റ് മാനിഫെസ്റ്റോയോടാണ് അവര്‍ക്ക് വിധേയത്വമുള്ളത്. രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രത്തിലിരുന്ന് വിറ്റുതുലയ്ക്കുന്നതുപോലെയാണ് കേരളത്തിന്റെ സമ്പത്ത് ആ സര്‍ക്കാര്‍ വിറ്റു തുലയ്ക്കുന്നതും’, പ്രിയങ്ക ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടക്കില്‍ മൂന്ന് രാഷ്ട്രീയ ചിന്തകളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലുള്ളത്. ഒന്ന് അക്രമവും അഴിമതിയും നിറഞ്ഞ സിപിഐഎം രാഷ്ട്രീയം, രണ്ട് രാജ്യം മുഴുവന്‍ വിദ്വേഷം പരത്തുന്ന മോദിയുടെ രാഷ്ട്രീയം, മൂന്നാമത്തേത് ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന് ഊര്‍ജസ്വലരും ചെറുപ്പക്കാരുമായ അമ്പതിലധികം സ്ഥാനാര്‍ത്ഥികള്‍ കേരളത്തിലുണ്ട്. തൊഴിലാളി കുടുംബങ്ങളില്‍നിന്നും കലാരംഗത്തുള്ളവരും അവരില്‍ പെടുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭയത്തിന്റെയും വഞ്ചനയുടെയും സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയമാണ് സിപിഐഎം നിങ്ങള്‍ക്കുമുമ്പില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ ജനാധിപത്യ ബദലാണെന്നാണ് സിപിഐഎം കഴിഞ്ഞ തവണ അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞത്. ജനാധിപത്യ ബദലാണെങ്കില്‍ എന്തുകൊണ്ടാണവര്‍ ജനങ്ങളുടെ മനസില്‍ ഭയം നിറയ്ക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

‘ഹാത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് യുപി സര്‍ക്കാര്‍ ചെയ്തതുപോലെത്തന്നെയാണ് വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തോട് കേരളത്തിലെ ക്കാരും ചെയ്തത്. സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്നെന്ന് പറയുന്ന ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത്? യുപി മുഖ്യമന്ത്രി കേരളത്തില്‍ വന്നാല്‍ ലവ് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്ന അതേ ഭാഷയിലാണ് ഇവിടെ സിപിഐഎമ്മിന്റെ സഖ്യകക്ഷികള്‍ ലവ് ജിഹാദിനെക്കുറിച്ച് പറയുന്നത്’, പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

ഓരോ അഴിമതി ആരോപണങ്ങളും ഉയര്‍ന്നുവരുമ്പോള്‍ മുഖ്യമന്ത്രി പറയുന്നതിന് അതിനെക്കുറിച്ച് അറിയില്ലെന്നാണ്. ഇത്തരം ഒരു കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയില്ലെങ്കില്‍ ആരാണ് ഈ സര്‍ക്കാരിനെ ഭരിക്കുന്നത് എന്ന് അദ്ദേഹത്തോട് ചോദിക്കണം. ഇഎംസിസി അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുണ്ടായ വാട്‌സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഒന്നും തനിക്കറിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് സത്യമല്ല എന്ന് നമ്മുടെ നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അറിയാം. സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങളും ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.

Next Story