
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രിയങ്ക ഗാന്ധിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കര്‍ഷകന്റെ കുടുംബത്തെക്കാണാന്‍ പുറപ്പെട്ട വാഹനവ്യൂഹത്തിലെ തന്നെ മറ്റ് കാറുകളുമായാണ് പ്രിയങ്കയുടെ വാഹനം കൂട്ടിയിടിച്ചത്. ഉത്തര്‍പ്രദേശിലേക്ക് പുറപ്പെടുകയായിരുന്ന പ്രിയങ്കയുടെ കാര്‍ ഹാപുര്‍ റോഡില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടം സാരമുള്ളതല്ലെന്നും യാത്രതുടരുമെന്നും പ്രിയങ്കയും കൂട്ടരും അറിയിച്ചു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ മരിച്ച നവ്‌രീത് സിംഗ് എന്ന കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് പ്രിയങ്കാ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും യുപിയിലെ രാംപൂരിലേക്ക് പുറപ്പെട്ടത്.