ക്രൈസിസ് മാനേജറായി പ്രിയങ്ക; നിര്‍ണായക ഇടപെടലിനൊടുവില്‍ രാഹുല്‍-സിദ്ദു കൂടികാഴ്ച്ച
കോണ്‍ഗ്രസില്‍ ക്രൈസിസ് മാനേജറായി പ്രിയങ്കാഗാന്ധി. കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ധുവും രാഹുല്‍ഗാന്ധിയും തമ്മിലുള്ള കൂടികാഴ്ച്ചക്ക് വഴിയൊരുക്കിയത് പ്രിയങ്കാഗാന്ധിയാണെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ സിദ്ദുവും രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്ക് പദ്ധതിയിട്ടിരുന്നില്ല. എന്നാല്‍ പ്രിയങ്കാഗാന്ധി ഇടപെട്ട് രാഹുലിനെ അനുനയിപ്പിക്കുകയായിരുന്നു. പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത: പ്രിയങ്കയുമായി കൂടിക്കാഴ്ച്ച നടത്തി സിദ്ദു, മുഖം തിരിച്ച് രാഹുല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബ് കോണ്‍ഗ്രസില്‍ ഉടലെടുത്ത അമരീന്ദര്‍-സിദ്ദു പോരിന് പിന്നാലെ ദില്ലിയില്‍ വെച്ചായിരുന്നു രാഹുല്‍ഗാന്ധി നവജ്യോത് സിംഗ് […]
1 July 2021 2:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസില്‍ ക്രൈസിസ് മാനേജറായി പ്രിയങ്കാഗാന്ധി. കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ധുവും രാഹുല്‍ഗാന്ധിയും തമ്മിലുള്ള കൂടികാഴ്ച്ചക്ക് വഴിയൊരുക്കിയത് പ്രിയങ്കാഗാന്ധിയാണെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ സിദ്ദുവും രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്ക് പദ്ധതിയിട്ടിരുന്നില്ല. എന്നാല്‍ പ്രിയങ്കാഗാന്ധി ഇടപെട്ട് രാഹുലിനെ അനുനയിപ്പിക്കുകയായിരുന്നു.
പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത: പ്രിയങ്കയുമായി കൂടിക്കാഴ്ച്ച നടത്തി സിദ്ദു, മുഖം തിരിച്ച് രാഹുല്‍
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബ് കോണ്‍ഗ്രസില്‍ ഉടലെടുത്ത അമരീന്ദര്‍-സിദ്ദു പോരിന് പിന്നാലെ ദില്ലിയില്‍ വെച്ചായിരുന്നു രാഹുല്‍ഗാന്ധി നവജ്യോത് സിംഗ് സിദ്ദു കൂടികാഴ്ച്ച. ഇന്നലെ തന്നെ സിദ്ദു പ്രിയങ്കാഗാന്ധിയുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. ശേഷം രാഹുലിന്റെ വസതിയില്‍ എത്തിയ പ്രിയങ്ക സോണിയാഗാന്ധിയുമായും രാഹുലുമായും കൂടികാഴ്ച്ച നടത്തുകയായിരുന്നു. അവസാനം വരെ സിദ്ദു പ്രിയങ്കയുടെ വസതിയില്‍ തുടര്‍ന്നു. ശേഷമാണ് രാഹുല്‍-സിദ്ദു കൂടികാഴ്ച്ച നടന്നത്. എന്നാല്‍ ഇതുവേരയും ഇവര്‍ ഉണ്ടാക്കിയ ഫോര്‍മുലയെ കുറിച്ച് വ്യക്തത വന്നിട്ടില്ല.
ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സിദ്ദു അനുരജ്ഞനത്തിന് തയ്യാറായെന്നാണ് സൂചന. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത അഭിപ്രായ ഭിന്നതയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിംങും നവജ്യോത് സിദ്ദുവും യോജിച്ച് നീങ്ങുന്നതിന് വേണ്ട നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചുവരികയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരിനെതിരായ നീരസം കേള്‍ക്കാന്‍ സോണിയ ഗാന്ധി ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. സിദ്ദു ഉള്‍പ്പെടെ പഞ്ചാബില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരില്‍ നിന്നും എംപിമാരില്‍ നിന്നും അഭിപ്രായം തേടാനാണ് നിര്‍ദേശം.
അമരീന്ദര്‍ സിംഗ് രണ്ടുതവണ സമിതിക്ക് മുന്നില്‍ ഹാജരായി. സമിതി ഇതിനകം തന്നെ റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചു.
അതേസമയം, നിരവധി എംഎല്‍എമാരില്‍ നിന്നും പഞ്ചാബ് നേതാക്കളില്‍ നിന്നും രാഹുല്‍ ഗാന്ധിയും പ്രതികരണം തേടിവരികയാണ്.
- TAGS:
- CONGRESS
- Priyanka Gandhi