പ്രിയാമണിയും മുസ്തഫയും തമ്മിലുള്ള വിവാഹം നിയമവിരുദ്ധം; പരാതിയുമായി ആദ്യഭാര്യ

സിനിമാതാരം പ്രിയാമണിയും മുസ്തഫ രാജയും തമ്മിലുള്ള വിവാഹം നിയമവിരുദ്ധം ആണെന്ന ആരോപണവുമായി മുസ്‌തഫയുടെ ആദ്യഭാര്യ ആയിഷ. താനുമായുള്ള വിവാഹം മുസ്തഫ നിയമപരമായി വേർപെടുത്തിയിട്ടില്ല എന്നും അതിനാൽ പ്രിയാമണിയുമായുള വിവാഹം അസാധുവാണെന്നും ആയിഷ പറയുന്നു. ഇരുവർക്കുമെതിരെ ആയിഷ ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.

മുസ്‌തഫയും ഞാനും ഇപ്പോഴും നിയമപരമായി വിവാഹിതനാണ്. അതിനാൽ തന്നെ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണ്. പ്രിയാമണിയെ വിവാഹം ചെയ്യുമ്പോൾ ഞങ്ങൾ ഡിവോഴ്സിന് അപേക്ഷിട്ടു പോലുമില്ല. എന്നാൽ മുസ്തഫ കോടതിയിൽ താൻ അവിവാഹിതനാണ് എന്നാണ് അറിയിച്ചത്, ആയിഷ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. മുസ്തഫയ്ക്ക് എതിരെ ഗാർഹീകപീഡനകേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്.

എന്നാൽ ആയിഷയുടെ ആരോപണങ്ങൾ തെറ്റാണെന്നും തന്റെ കൈയിൽ നിന്നും പണം തട്ടാനുള്ള ശ്രമം ആണെന്നും മുസ്തഫ പറയുന്നു. ‘എനിക്ക് എതിരെയുള്ള ആരോപണങ്ങൾ തീർത്തും വാസ്തവവിരുദ്ധമാണ്. കുട്ടികളുടെ സംരക്ഷണത്തിനായുള്ള പണം കൃത്യമായി ഞാൻ നൽകുന്നുണ്ട്. ഇത് എന്ത് കൈയിൽ നിന്നും പണം തട്ടിയെടുക്കാനുളള ശ്രമമാണ്. ഞാനും പ്രിയാമണിയുമായുള്ള വിവാഹം 2017ൽ കഴിഞ്ഞതാണ്. എന്തുകൊണ്ടാണ് ആയിഷ ഇത്രയും നാൾ മിണ്ടാതിരുന്നു’, മുസ്തഫ ചോദിക്കുന്നു

‘രണ്ടു കുട്ടികളുടെ അമ്മ എന്ന നിലയ്ക്ക് എന്ത് ചെയ്യാനാണ്? ഈ പ്രശനം രമ്യത്തിൽ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനു സാധിക്കാതെ വന്ന അവസ്ഥയിലാണ് ഈ വഴി സ്വീകരിച്ചത്’, ആയിഷ പ്രതികരിച്ചു.

Covid 19 updates

Latest News