Top

ചെന്നിത്തലയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്; നീക്കം ‘സ്പീക്കര്‍ മുഖ്യമന്ത്രിയുടെ പാവ’യെന്ന പ്രസ്താവനയ്‌ക്കെതിരെ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പാവയാണെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് നടപടി. സിപിഐഎം നേതാവും കാട്ടാക്കട എംല്‍എയുമായ ഐ ബി സതീഷാണ് ചെന്നിത്തലയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാര്‍കോഴകേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ സ്പീക്കര്‍ ശരിവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെയുള്ള അന്വേഷണത്തിന് അനുമതി നല്‍കിയ ശ്രീരാമകൃഷ്ണനേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ‘സ്പീക്കര്‍ […]

3 Dec 2020 6:43 AM GMT

ചെന്നിത്തലയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്; നീക്കം ‘സ്പീക്കര്‍ മുഖ്യമന്ത്രിയുടെ പാവ’യെന്ന പ്രസ്താവനയ്‌ക്കെതിരെ
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പാവയാണെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് നടപടി. സിപിഐഎം നേതാവും കാട്ടാക്കട എംല്‍എയുമായ ഐ ബി സതീഷാണ് ചെന്നിത്തലയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാര്‍കോഴകേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ സ്പീക്കര്‍ ശരിവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെയുള്ള അന്വേഷണത്തിന് അനുമതി നല്‍കിയ ശ്രീരാമകൃഷ്ണനേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ‘സ്പീക്കര്‍ മുഖ്യമന്ത്രിയുടെ കൈയ്യിലെ പാവ’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലൂടേയും ചെന്നിത്തല പ്രതികരിച്ചിരുന്നു.

സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന നിയമസഭയുടെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന പാവ മാത്രമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലി എന്ന നില വന്നിരിക്കുകയാണ്.

രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് പറഞ്ഞത്

“ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ എനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന നിയമസഭയുടെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന പാവ മാത്രമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലി എന്ന നില വന്നിരിക്കുകയാണ്. സ്പീക്കര്‍ക്കെതിരെ നോട്ടീസ് കൊടുക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതും അതുകൊണ്ടാണ്. സ്പീക്കറുടെ ഭാഗത്ത് നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഇതൊക്കെ കണ്ട് പകച്ചു പോകുന്ന ആളാണ് ഞാന്‍ എന്ന് പിണറായി വിജയന്‍ തെറ്റിദ്ധരിക്കേണ്ടതില്ല. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് രണ്ടു തവണ തള്ളിയ കേസിലെ ഈ അന്വേഷണം. ഇതിനെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടും. പ്രതിപക്ഷമുയര്‍ത്തിയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോള്‍, പ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന് നിലയിലാണ് ഈ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തി യു ഡി എഫിനെ തകര്‍ക്കാം എന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്.”

Next Story