Top

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ വിതരണം തുടരും; ഒരു ഡോസിന് 150 രൂപ സര്‍വീസ് ചാര്‍ജ്ജ്

സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 150 രൂപ സര്‍വീസ് ചാര്‍ജ്ജ് ഉള്‍പ്പെടെ ഈടാക്കി കോവിഡ് വാക്‌സിന്‍ നല്‍കാം. രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ അനുവദിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ഒപ്പമാണ് സ്വകാര്യ ആശുപത്രികളിടെ വില നിയന്ത്രണം സംബന്ധിച്ച പ്രഖ്യാപനവും. സ്വകാര്യ ആശുപത്രികള്‍ക്ക് കമ്പനികളില്‍ നിന്നും വാക്‌സിന്‍ സ്വന്തമായി വാങ്ങാം. എന്നാല്‍ വാക്‌സിന്‍ വിലയ്ക്ക് പുറമേ സര്‍വീസ് ചാര്‍ജ്ജായി 150 രൂപ മാത്രം ഈടാക്കാമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനില്‍ […]

7 Jun 2021 7:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ വിതരണം തുടരും; ഒരു ഡോസിന് 150 രൂപ സര്‍വീസ് ചാര്‍ജ്ജ്
X

സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 150 രൂപ സര്‍വീസ് ചാര്‍ജ്ജ് ഉള്‍പ്പെടെ ഈടാക്കി കോവിഡ് വാക്‌സിന്‍ നല്‍കാം. രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ അനുവദിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ഒപ്പമാണ് സ്വകാര്യ ആശുപത്രികളിടെ വില നിയന്ത്രണം സംബന്ധിച്ച പ്രഖ്യാപനവും. സ്വകാര്യ ആശുപത്രികള്‍ക്ക് കമ്പനികളില്‍ നിന്നും വാക്‌സിന്‍ സ്വന്തമായി വാങ്ങാം. എന്നാല്‍ വാക്‌സിന്‍ വിലയ്ക്ക് പുറമേ സര്‍വീസ് ചാര്‍ജ്ജായി 150 രൂപ മാത്രം ഈടാക്കാമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനില്‍ 75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് 25 % വാക്‌സിന്‍ വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വേഗത്തില്‍ നല്‍കി തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വാക്‌സിനുകള്‍ കൂടി രാജ്യത്ത് ഉടര്‍ തയാറാകുമെന്ന് കരുതുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പുതിയ പ്രഖ്യാപനം പ്രകാരമുള്ള വാക്സിന്‍ വിതരണം ജൂണ്‍ 21 മുതല്‍ ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനുകള്‍ കേന്ദ്രം കമ്പനികളില്‍ നിന്നും വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Next Story