Top

ബസുകള്‍ക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം; അപ്രായോഗികത ചൂണ്ടിക്കാട്ടി ബസുടമകള്‍

സ്വകാര്യ ബസ് സര്‍വീസിന് സര്‍വീസ് നടത്താന്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് അപ്രായോഗികമെന്ന് ബസ് ഉടമകള്‍. കൊവിഡ് നിയന്ത്രണത്തിന് പകരം കൊവിഡ് വ്യാപനത്തിനുള്ള സാഹചര്യമാണ് ഇതൊരുക്കുകയെന്നും ഒപ്പം ബസുടമകള്‍ക്ക് സാമ്പത്തിക നഷ്ടവും വരുമെന്നും ഇവര്‍ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട എന്നിങ്ങനെ രജിസ്‌ട്രേഷന്‍ നമ്പര്‍ വേര്‍തിരിച്ച് ബസുകള്‍ക്ക് അനുമതി നല്‍കുന്നത് ഒരു ദിവസം റോഡിലിറങ്ങുന്ന ബസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. ഇത് യാത്രക്കാരുടെ എണ്ണം കൂടുന്നതിനും ബസ് സ്റ്റോപ്പുകളില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് […]

18 Jun 2021 2:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബസുകള്‍ക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം; അപ്രായോഗികത ചൂണ്ടിക്കാട്ടി ബസുടമകള്‍
X

സ്വകാര്യ ബസ് സര്‍വീസിന് സര്‍വീസ് നടത്താന്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് അപ്രായോഗികമെന്ന് ബസ് ഉടമകള്‍. കൊവിഡ് നിയന്ത്രണത്തിന് പകരം കൊവിഡ് വ്യാപനത്തിനുള്ള സാഹചര്യമാണ് ഇതൊരുക്കുകയെന്നും ഒപ്പം ബസുടമകള്‍ക്ക് സാമ്പത്തിക നഷ്ടവും വരുമെന്നും ഇവര്‍ പറയുന്നു.

ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട എന്നിങ്ങനെ രജിസ്‌ട്രേഷന്‍ നമ്പര്‍ വേര്‍തിരിച്ച് ബസുകള്‍ക്ക് അനുമതി നല്‍കുന്നത് ഒരു ദിവസം റോഡിലിറങ്ങുന്ന ബസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. ഇത് യാത്രക്കാരുടെ എണ്ണം കൂടുന്നതിനും ബസ് സ്റ്റോപ്പുകളില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് ഇടയാക്കുകയും ചെയ്യും. മാത്രമല്ല ചില റൂട്ടുകളിലേക്ക് ബസുകള്‍ തന്നെ ഇല്ലാത്ത അവസ്ഥയുമുണ്ടാകും.

ഒരു ദിവസം ബസ് ഓടുകയും പിറ്റേ ദിവസം നിര്‍ത്തിയിടുകയും ചെയ്യുന്നത് നഷ്ടം വരുത്തിവെക്കുമെന്നും സ്വകാര്യ ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബസുടമകള്‍ ഇന്ന വൈകുന്നേരം മൂന്ന് മണിക്ക് യോഗം ചേരുന്നുണ്ട്.

Next Story