വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് ബന്ധുക്കള്‍
വയനാട്ടില്‍ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ സ്വകാര്യ ബസ് ഉടമയായ കല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജാമണി (48) യാണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീമത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കോവിഡ് മൂലം ബസ്സിന്റെ ഓട്ടം […]
19 July 2021 7:31 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വയനാട്ടില്‍ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ സ്വകാര്യ ബസ് ഉടമയായ കല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജാമണി (48) യാണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീമത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കോവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ ചെറുകിട സംരഭകര്‍ വലിയ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന സമാനമായ നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത. ലൈറ്റ് ആന്റ് സൗണ്ട് മേഖയിലുള്ള അഞ്ച് പേരാണ് അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ ജീവനൊടുക്കിയത്.
പാലക്കാട് സ്വദേശിയായ പൊന്നുമണിയുടെ ആത്മഹത്യയായിരുന്നു ഇതില്‍ ഒടുവിലെ സംഭവം. ജൂലായില്‍ റിപ്പോര്‍ട്ട് ചെയ്ത ലൈറ്റ് ആന്റ് സൗണ്ട് മേഖയിലുള്ള രണ്ടാമത്തെ സംഭവമായിരുന്നു പാലക്കാടേത്. നേരത്തെ തിരുവനന്തപുരത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സൂചന. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന് (54)ആണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്ന് കോഴിക്കട നടത്തി വരികയായിരുന്നു.