Top

‘സഞ്ജു ഞങ്ങളുടെ അഭിമാനം’; സമ്മാനങ്ങള്‍ക്ക് നന്ദിയറിയിച്ച് പൃഥ്വിരാജ്

മലയാളിയായ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ അഭിമാനമെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. രാജസ്ഥാന്‍ റോയല്‍സ് താരത്തിന് അയച്ച സമ്മാനത്തിന് നന്ദിയറിയിച്ച് പൃഥ്വി ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ”സമ്മാനങ്ങള്‍ അയച്ചു തന്നതിന് സഞ്ജു സാസംണിനും രാജസ്ഥാനും നന്ദിയറിക്കുന്നു. സഞ്ജുവിന് പേര് കളിയാവേശം പകരാന്‍ ഞാനുമുണ്ടാവും. രാജസ്ഥാന്റെ നായക സ്ഥാനത്ത് സഞ്ജു എത്തുന്നത് സന്തോഷവും അഭിമാനവും സമ്മാനിക്കുന്ന കാര്യമാണ്. കൂടുതല്‍ സംഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു.” പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് മോശം പ്രകടനം കാഴ്ച്ചവെച്ചതിനെ […]

11 April 2021 8:09 AM GMT

‘സഞ്ജു ഞങ്ങളുടെ അഭിമാനം’; സമ്മാനങ്ങള്‍ക്ക് നന്ദിയറിയിച്ച് പൃഥ്വിരാജ്
X

മലയാളിയായ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ അഭിമാനമെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. രാജസ്ഥാന്‍ റോയല്‍സ് താരത്തിന് അയച്ച സമ്മാനത്തിന് നന്ദിയറിയിച്ച് പൃഥ്വി ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

”സമ്മാനങ്ങള്‍ അയച്ചു തന്നതിന് സഞ്ജു സാസംണിനും രാജസ്ഥാനും നന്ദിയറിക്കുന്നു. സഞ്ജുവിന് പേര് കളിയാവേശം പകരാന്‍ ഞാനുമുണ്ടാവും. രാജസ്ഥാന്റെ നായക സ്ഥാനത്ത് സഞ്ജു എത്തുന്നത് സന്തോഷവും അഭിമാനവും സമ്മാനിക്കുന്ന കാര്യമാണ്. കൂടുതല്‍ സംഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു.”

പൃഥ്വിരാജ് സുകുമാരന്‍

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് മോശം പ്രകടനം കാഴ്ച്ചവെച്ചതിനെ തുടര്‍ന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്തിന് ഫ്രാഞ്ചൈസി പുറത്താക്കിയിരുന്നു. ഇതോടെയാണ് സഞ്ജു നായകന്റെ വേഷത്തിലെത്തിയത്. ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളി കൂടിയാണ് സഞ്ജു സാംസണ്‍.

പതിനാലാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇത്തവണ ടീമില്‍ അടിമുടി മാറ്റങ്ങളുണ്ട്. ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സുമാണ് ടീമിലെ വിദേശ കരുത്ത്. ബൗളിംഗില്‍ ക്രിസ് മോറിസും ജോഫ്രാ ആര്‍ച്ചറും കരുത്താവും. അതേസമയം നാളെ ഇരുവരും കളത്തിലിറങ്ങുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Next Story

Popular Stories