‘കുരുതി അവസാന മിനുക്കുപണിയിൽ’; ജേക്ക്സ് ബിജോയ്‌യുടെ സംഗീതം അവിശ്വസനീയമെന്ന് പൃഥ്വിരാജ്

കുരുതിയുടെ പുതിയ വിശേഷങ്ങളുമായി പൃഥ്വിരാജ്. ചിത്രത്തിന്റെ റീറെക്കോർഡിങ്ങ് നടക്കുകയാണെന്നും അവസാന മിനുക്കുപണിയിലാണെന്നും പൃഥ്വിരാജ് പറയുന്നു. സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

കുരുതിയുടെ റീറെക്കോർഡിങ്ങിന്റെ അവസാന മിനുക്കു പണിയിലാണ്. എന്ത് അവിശ്വസനീയമായ രീതിയിലാണ് ജേക്ക്സ് ബിജോയ് ഒറിജിനല്‍ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

പൃഥ്വിരാജ്

ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് .

‘കുരുതി’യില്‍ പൃഥ്വിരാജിനോടൊപ്പം റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തില്‍ വൈലന്‍സിന് സാധ്യതയുണ്ടെന്നാണ് പുറത്തുവന്ന ടീസറില്‍ നിന്നും പോസ്റ്ററുകളിൽ നിന്നും വ്യക്തമാകുന്നത്.

റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നത്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഗോകുല്‍ ദാസ്, പോസ്റ്റര്‍ ആനന്ദ് രാജേന്ദ്രന്‍, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് & ഡിസൈന്‍ അരുണ്‍ വര്‍മ, ഓഡിയോഗ്രഫി രാജകൃഷ്ണന്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Covid 19 updates

Latest News