Top

‘1997ലെ ഒരു റിപ്പബ്ലിക് പരേഡ്’; ചെറുപ്പത്തിലെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

റിപ്പബ്ലിക് ദിനത്തില്‍ തന്റെ ചെറുപ്പത്തിലെ ചിത്രം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. 1997ല്‍ പൃഥ്വിരാജ് റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണ് തന്റെ ഫേസ്ബുക്കില്‍ പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചെറുപ്പത്തിലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേര്‍ പോസ്റ്റിന് താഴെ റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ചു. അതിനോടൊപ്പം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ച് എന്തെങ്കിലും പറയണമെന്നും ആരാധകര്‍ കമന്റ് ബോക്‌സില്‍ കുറിച്ചിട്ടുണ്ട്. Photo from 1997 National Republic Day parade! Happy republic day 😊❤️ 🇮🇳 […]

26 Jan 2021 10:28 AM GMT
ഫിൽമി റിപ്പോർട്ടർ

‘1997ലെ ഒരു റിപ്പബ്ലിക് പരേഡ്’; ചെറുപ്പത്തിലെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
X

റിപ്പബ്ലിക് ദിനത്തില്‍ തന്റെ ചെറുപ്പത്തിലെ ചിത്രം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. 1997ല്‍ പൃഥ്വിരാജ് റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണ് തന്റെ ഫേസ്ബുക്കില്‍ പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചെറുപ്പത്തിലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേര്‍ പോസ്റ്റിന് താഴെ റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ചു. അതിനോടൊപ്പം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ച് എന്തെങ്കിലും പറയണമെന്നും ആരാധകര്‍ കമന്റ് ബോക്‌സില്‍ കുറിച്ചിട്ടുണ്ട്.

Photo from 1997 National Republic Day parade! Happy republic day 😊❤️ 🇮🇳 #SSKZM

Posted by Prithviraj Sukumaran on Tuesday, 26 January 2021

റിപ്പബ്ലിക് ദിനത്തില്‍ തന്റെ പുതിയ ചിത്രമായ ‘ജനഗണമന’യുടെ പ്രോമോ വീഡിയേ പുറത്തുവിട്ടിരുന്നു. ‘മനസാക്ഷിയുടെ കാര്യത്തില്‍ ഭൂരിപക്ഷത്തിന്റെ നിയമത്തിന് സ്ഥാനമില്ല’ എന്ന മഹാത്മാ ഗാന്ധിയുടെ വാചകത്തോടെയാണ് പൃഥ്വിരാജ് പ്രൊമോ പങ്കുവെച്ചത്. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം സുരാജും പൃഥ്വിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ഗാന്ധിയെ കൊന്നതിന് രണ്ടുപക്ഷമുള്ള നാടാ സാറേ ഇത്’, എന്ന പ്രോമോയിലെ ഡയലോഗ് വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

“In matters of conscience, the law of the majority has no place” – Mahatma Gandhi. Happy Republic Day! #JanaGanaMana…

Posted by Prithviraj Sukumaran on Monday, 25 January 2021

ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഡിജോയ്ക്കും പൃഥ്വിരാജിനും കൊവിഡ് സ്ഥിരീകരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചത്.

ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം- സുദീപ് ഏലമണ്‍ . എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്. പോസ്റ്റര്‍ ഡിസൈനിങ്- ഓള്‍ഡ്മങ്ക്‌സ്

Next Story

Popular Stories