Top

ഓസീസിലേറ്റ ഹൃദയ വേദനയ്ക്ക് പൃഥ്വി ഷായുടെ മറുപടി; വിജയ് ഹസാരെയില്‍ ചരിത്രം സൃഷ്ടിച്ച് ‘ലിറ്റില്‍ സച്ചിന്‍’

വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രം സൃഷ്ടിച്ച് മുംബൈ നായകന്‍ പൃഥ്വി ഷാ. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിക്കാണ് ഇന്ത്യയുടെ യുവതാരം അര്‍ഹനായിരിക്കുന്നത്. എട്ട് ഇന്നിംഗ്‌സുകളിലായി 827 റണ്‍സാണ് ഷായുടെ സമ്പാദ്യം. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഇന്നത്തെ മത്സരത്തോടെ ഷാ മറികടന്നു. ഉത്തര്‍ പ്രദേശിനെതിരായ ഫൈനലില്‍ വെടിക്കെട്ടോടെ തുടങ്ങിയ ഷാ വെറും 30 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. പിന്നീട് ആക്രമണം തുടര്‍ന്ന താരം […]

14 March 2021 6:42 AM GMT

ഓസീസിലേറ്റ ഹൃദയ വേദനയ്ക്ക് പൃഥ്വി ഷായുടെ മറുപടി; വിജയ് ഹസാരെയില്‍ ചരിത്രം സൃഷ്ടിച്ച് ‘ലിറ്റില്‍ സച്ചിന്‍’
X

വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രം സൃഷ്ടിച്ച് മുംബൈ നായകന്‍ പൃഥ്വി ഷാ. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിക്കാണ് ഇന്ത്യയുടെ യുവതാരം അര്‍ഹനായിരിക്കുന്നത്. എട്ട് ഇന്നിംഗ്‌സുകളിലായി 827 റണ്‍സാണ് ഷായുടെ സമ്പാദ്യം.

ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഇന്നത്തെ മത്സരത്തോടെ ഷാ മറികടന്നു. ഉത്തര്‍ പ്രദേശിനെതിരായ ഫൈനലില്‍ വെടിക്കെട്ടോടെ തുടങ്ങിയ ഷാ വെറും 30 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. പിന്നീട് ആക്രമണം തുടര്‍ന്ന താരം 73 റണ്‍സെടുത്താണ് പുറത്തായത്. നേരിട്ട അവസാന 9 പന്തുകളില്‍ നിന്ന് 23 റണ്‍സ് കൂടെ നേടിയ ഷായെ മാവിയാണ് മടക്കി അയക്കുന്നത്.

ടൂര്‍ണമെന്റിലെ എട്ട് മത്സരങ്ങളില്‍ നിന്ന് 4 സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും നേടി. പുറത്താവാതെ നേടിയ 227 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 105 ബൗണ്ടറികള്‍ നേടിയപ്പോള്‍ 25 സിക്‌സറുകളും സ്വന്തം പേരില്‍ കുറിക്കാന്‍ ലിറ്റില്‍ സച്ചിന്‍ എന്നറിയപ്പെടുന്ന പൃഥ്വിക്ക് കഴിഞ്ഞു. നായകനെന്ന നിലയിലും തിളങ്ങിയ താരത്തിന് ഇത് രണ്ടാം വരവാണ്.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഷാ ഇന്ത്യൻ നിരയിലുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ വെറും രണ്ട് പന്ത് മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ നാല് റണ്‍സിനും കൂടാകം കയറി. പരമ്പരയിലെ പ്രകടനം മോശമായപ്പോള്‍ തന്റെ കരിയര്‍ അവസാനിച്ചുവെന്ന് തോന്നിയിരുന്നുവെന്ന് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിജയ് ഹസാരെയില്‍ കണ്ടത് നേരെ വിപരീതമായ പൃഥ്വിയെയാണ്.

ടൂർണമെന്റിലെ പ്രകടനം താരത്തിന് ഇന്ത്യൻ ജഴ്സി തിരികെ നൽകുമെന്നാണ് നിരീക്ഷരുടെ അഭിപ്രായം. ടി20 ലോകകപ്പിനുള്ള ടീമിൽ ഷാ ഓപ്പണർ സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ദേവ്ദത്ത് പടിക്കലിനെയും പരി​ഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.

Next Story

Popular Stories