Top

വെടിക്കെട്ട് ബാറ്റിങ്; സാക്ഷാല്‍ വീരുവിന്റെ റെക്കോഡിനൊപ്പമെത്തി പൃഥ്വി ഷാ

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോള്‍ ഏഴു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ശിഖര്‍ ധവാന്‍(86 നോട്ടൗട്ട്), മധ്യനിര താരം ഇഷാന്‍ കിഷന്‍(59) എന്നിവരും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി ഓപ്പണര്‍ പൃഥ്വി ഷാ(24 പന്തില്‍ 43) മധ്യനിര താരം സൂര്യകുമാര്‍ യാദവ്(20 പന്തില്‍ നിന്ന് 31) എന്നിവരാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ധവാന്റെയും ഇഷാന്റെയും അര്‍ധസെഞ്ചുറികള്‍ക്കിടയിലും ഇന്ത്യന്‍ ജയത്തിന്റെ ഹീറോയായി കണക്കാക്കി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം തേടിയെത്തിയത് യുവതാരം […]

19 July 2021 1:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെടിക്കെട്ട് ബാറ്റിങ്; സാക്ഷാല്‍ വീരുവിന്റെ റെക്കോഡിനൊപ്പമെത്തി പൃഥ്വി ഷാ
X

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോള്‍ ഏഴു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ശിഖര്‍ ധവാന്‍(86 നോട്ടൗട്ട്), മധ്യനിര താരം ഇഷാന്‍ കിഷന്‍(59) എന്നിവരും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി ഓപ്പണര്‍ പൃഥ്വി ഷാ(24 പന്തില്‍ 43) മധ്യനിര താരം സൂര്യകുമാര്‍ യാദവ്(20 പന്തില്‍ നിന്ന് 31) എന്നിവരാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ധവാന്റെയും ഇഷാന്റെയും അര്‍ധസെഞ്ചുറികള്‍ക്കിടയിലും ഇന്ത്യന്‍ ജയത്തിന്റെ ഹീറോയായി കണക്കാക്കി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം തേടിയെത്തിയത് യുവതാരം പൃഥ്വി ഷായെയാണ്. മത്സരത്തില്‍ മേല്‍കൈ നേടാമെന്നുള്ള ലങ്കന്‍ മോഹങ്ങളെയെല്ലാം തല്ലിത്തകര്‍ത്ത് ഷാ നല്‍കിയ തുടക്കമായിരുന്നു ജയത്തിന് അടിത്തറയായത്.

ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടിക്കൊണ്ടാണ് ഷാ അക്കൗണ്ട് തുറന്നത്. പിന്നീട് എട്ടു ബൗണ്ടറികള്‍ കൂടി ആ ബാറ്റില്‍ നിന്നു പിറന്നു. ആറാം ഓവറിന്റെ മൂന്നാം പന്തില്‍ 43 റണ്‍സുമായി ഷാ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 53. റണ്‍സ് റേറ്റ് 10.

ഈ ബാറ്റിങ് പ്രകടനത്തിനിടയില്‍ ഒരപൂര്‍വ നേട്ടവും ഷാ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യ ആറോവറിനുള്ള 40 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് ഷാ നേടിയെടുത്തത്. 2005-ല്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗാണ് ഇക്കാര്യത്തില്‍ ഷായുടെ മുന്‍ഗാമി. സേവാഗിന്റെ ഇന്നിങ്‌സും ശ്രീലങ്കയ്‌ക്കെതിരേയായിരുന്നുവെന്നതു ശ്രദ്ധേയമായി.

Next Story

Popular Stories