അവിയല്‍ കഴിച്ച് മടുത്തു; മെനു മാറ്റണമെന്ന് ചീമേനിയിലെ തടവുകാര്‍
ജയിലില്‍ ലഭിക്കുന്ന ഭക്ഷണമെനുവില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് തടവുകാര്‍. കാസര്‍കോട് ചീമേനിയിലെ തുറന്ന ജയിലിലെ തടവുപുള്ളുകളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അവിയല്‍ കഴിച്ചു മടുത്തെന്നും മറ്റൊരു കറി വേണമെന്നുമാണ് തടവുകാരുടെ ആവശ്യം. തടവുകാരുടെ ആവശ്യം അധികൃതര്‍ ജയില്‍ വകുപ്പിന് കൈമാറി. ഉച്ചഭക്ഷണത്തില്‍ മൂന്ന് ദിവസമാണ് തടവുകാര്‍ക്ക് അവിയല്‍ ഉള്ളത്. (ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍) മാംസാഹാരം കഴിക്കാത്ത തടവുകാര്‍ക്ക് മറ്റ് ദിവസങ്ങളിലും അവിയല്‍ തന്നെ. ആഴ്ചയില്‍ എല്ലാ ദിവസവും അവിയല്‍ തന്നെ കഴിക്കേണ്ടി വരുന്ന തടവുകാരാണ് ആവശ്യം […]

ജയിലില്‍ ലഭിക്കുന്ന ഭക്ഷണമെനുവില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് തടവുകാര്‍. കാസര്‍കോട് ചീമേനിയിലെ തുറന്ന ജയിലിലെ തടവുപുള്ളുകളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അവിയല്‍ കഴിച്ചു മടുത്തെന്നും മറ്റൊരു കറി വേണമെന്നുമാണ് തടവുകാരുടെ ആവശ്യം. തടവുകാരുടെ ആവശ്യം അധികൃതര്‍ ജയില്‍ വകുപ്പിന് കൈമാറി.
ഉച്ചഭക്ഷണത്തില്‍ മൂന്ന് ദിവസമാണ് തടവുകാര്‍ക്ക് അവിയല്‍ ഉള്ളത്. (ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍) മാംസാഹാരം കഴിക്കാത്ത തടവുകാര്‍ക്ക് മറ്റ് ദിവസങ്ങളിലും അവിയല്‍ തന്നെ. ആഴ്ചയില്‍ എല്ലാ ദിവസവും അവിയല്‍ തന്നെ കഴിക്കേണ്ടി വരുന്ന തടവുകാരാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഭക്ഷണ മെനു നേരത്തെ പരിഷ്‌കരിച്ചതാണ്. അതിനാല്‍ ഈ ആവശ്യം പരിഗണിക്കാനുള്ള സാധ്യത കുറവാണ്.
- TAGS:
- Jail