Top

'കര്‍ഷകരുടെ മക്കളെ മോദി വിളിക്കേണ്ടി വന്നു'; ബിജെപിയെ മുട്ടുക്കുത്തിച്ച നീരജും, ബജ്‌റംഗ് പുനിയയും ഒളിമ്പ്യന്‍ ഇതിഹാസങ്ങള്‍ മാത്രമല്ല

8 Aug 2021 3:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ഷകരുടെ മക്കളെ മോദി വിളിക്കേണ്ടി വന്നു; ബിജെപിയെ മുട്ടുക്കുത്തിച്ച നീരജും, ബജ്‌റംഗ് പുനിയയും ഒളിമ്പ്യന്‍ ഇതിഹാസങ്ങള്‍ മാത്രമല്ല
X

രാജ്യത്തെ കോടിക്കണക്കിന് ജനതയുടെ അഭിമാനമായി മാറിയിരിക്കുകയാണ് 23കാരനായ നീരജ് ചോപ്രയും ബജ്‌റംഗ് പുനിയ എന്നിവരുടെ ടോക്യോ മെഡലുകള്‍. പ്രത്യേകമായി പറഞ്ഞാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ 'അഭിനന്ദിക്കേണ്ട വന്ന' സാഹചര്യത്തിലേക്ക് വളര്‍ന്ന രണ്ട് അത്ലറ്റുകളായി ഇരുവരും മാറിയിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയാ ചർച്ചകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്താണ് നരേന്ദ്ര മോദി അഭിനന്ദിക്കേണ്ടി വന്നതില്‍ ആശ്ചര്യമെന്ന് സ്വഭാവികമായും ചോദ്യങ്ങളുയരും. അതിന് ഉത്തരം ലളിതമാണെന്നും സോഷ്യല്‍ സമർത്ഥിക്കുന്നു. രാജ്യത്ത് അവകാശ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടി ഇരുവരും മുന്‍പ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അന്ന് മോദി സര്‍ക്കാര്‍ നിരാകരിച്ച ആ ശബ്ദങ്ങളെ ഇന്ന് നേരിട്ട് അഭിനന്ദിക്കേണ്ടി വന്നതിന്റെ ജാള്യതയാണെന്നാണ് ചർച്ചകളുടെ സാരം.

കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇരു ഒളിമ്പ്യന്‍മാരും അഭിമാനം നേട്ടമാണെങ്കിലും കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണ് ഈ നേട്ടം. രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകന്റെ മകനാണ് നീരജ്. മറുവശത്ത് കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ആളാണ് പുനിയ. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വര്‍ഷത്തിലേറെയായി അവഗണിക്കുന്ന കര്‍ഷകരോട് ഐക്യപ്പെട്ടവരാണ് ഇരുവരുമെന്നത് ബിജെപിയെ ഭാവിയില്‍ അലോസരപ്പെടുത്തിയേക്കാം. വെങ്കല നേട്ടത്തിലേക്ക് എത്തിയ ഹോക്കി ടീമിലെ മൂന്നു പേരും കര്‍ഷകരുടെ മക്കളാണെന്നത് സംഘപരിവാര്‍ പാളയത്തില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ചർച്ചകളുയരുന്നു.



കര്‍ഷക സമരം കോണ്‍ഗ്രസും മാക്‌സിസ്റ്റ് പാര്‍ട്ടിയും നടത്തുന്ന ദേശവിരുദ്ധ കലാപമെന്നാണ് ബിജെപി ദേശീയ എക്‌സിക്യൂട്ട് അംഗം പി.കെ കൃഷ്ണദാസ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ നടക്കുന്നത് കര്‍ഷക സമരമല്ല. ഇത് ആസൂത്രിതമായ സായുധ കലാപമാണ്. ദേശവിരുദ്ധരായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസുമാണ് ഇപ്പോള്‍ നടക്കുന്ന സമരത്തിന് പിന്നിലെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കവെയാണ് കൃഷ്ണദാസിന്റെ പ്രതികരണം. 'ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരമല്ല. ഇത് ആസൂത്രിതമായ സായുധ കലാപമാണ്. ദേശവിരുദ്ധരായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസുമാണ് ഇപ്പോള്‍ നടക്കുന്ന സമരത്തിന് പിന്നില്‍' അദ്ദേഹം പറയുന്നു



ബിജെപിയുടെ ഈ ആരോപണത്തിന് വിരുദ്ധമായി പരസ്യമായി നിലപാടെടുത്ത രണ്ടു കര്‍ഷകരുടെ പിന്മുറക്കാരാണ് നീരജും, ബജ്‌റംഗ് പുനിയയും. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരെല്ലാം തീവ്രവാദികളാണെന്ന് നയമാണ് ബിജെപിയുടേതെങ്കില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇരുവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. കര്‍ഷകരെ തള്ളിപ്പറയുന്നത് തുടര്‍ന്നാല്‍ ബിജെപിക്ക് കൂടുതല്‍ ആഘാതമുണ്ടാവുമെന്ന് സൂചന നല്‍കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പുതിയ ചര്‍ച്ചകളും. നേരത്തെ മോദിയെ പരിഹസിച്ച് കൊമേഡിയന്‍ കുനാല്‍ കമ്ര ട്വിറ്ററില്‍ രംഗത്തു വന്നിരുന്നു.

Popular

    Next Story