Top

എനിക്കറിയാവുന്ന, ഞങ്ങൾക്കറിയാവുന്ന കിഴക്കേ പുരയിൽ ഹരിദാസൻ

കമ്യൂണിസത്തിലൂന്നിയ രാഷ്ട്രീയ ജീവിതം നയിച്ച പരമ്പരാ​ഗത മത്സ്യത്തൊഴിലാളി കുടുംബത്തിലെ സമരപോരാളിയായിരുന്നു കെപി ഹരിദാസ്

26 Feb 2022 3:15 PM GMT
ടി കെ ഷാജി ഗോപാലപ്പെട്ട

എനിക്കറിയാവുന്ന, ഞങ്ങൾക്കറിയാവുന്ന കിഴക്കേ പുരയിൽ ഹരിദാസൻ
X

വളരെ ചെറുപ്രായത്തിൽ വലിയൊരു കുടുംബത്തിന്റെ ജീവിതഭാരം ചുമലിലേറ്റയവൻ. കടൽ പ്രവൃത്തിയില്ലാത്ത നാളുകളിൽ, കൂടപ്പിറപ്പുകളെയും രോഗിയായ അച്ഛനെയും സംരക്ഷിക്കാൻ എന്ത് ജോലിയും ചെയ്യുവാൻ മടിയില്ലാത്തവൻ. അതിലുപരി പ്രായത്തിൽ കവിഞ്ഞ പക്വത, മിതഭാഷിണി, എന്തിനും മൃതുമന്ദഹാസത്തോടെയുള്ള സംസാരം.

ഒരുപക്ഷേ കേരളചരിത്രത്തിൽ കടൽ പ്രവർത്തക മേഖലയിൽ തോണിയും വലയും അതിൽനിന്നും ലഭിക്കുന്ന വരുമാനം കുത്തകയിൽ നിന്നും തൊഴിലാളി വർഗ്ഗത്തിന് (ഇന്നത്തെ കമ്പനി പ്രസ്ഥാനങ്ങൾ) അദ്ധ്വാനിക്കുന്നവന് തുല്യമായി വീതം വെക്കുന്ന രീതിയിലേക്ക് മാറ്റം കൊണ്ടുവന്ന പ്രസ്ഥാനത്തിന്റെ പേരായിരുന്നു "അച്ഛൻ കമ്പനി" ആ കാലത്തെ മരയ്ക്കമാരുടെയും, വലക്കാരുടെയും കണ്ണിലെ കരടും, എന്നാൽ "മീൻപെയ്‌ത്തിൽ" ആഗ്രഗണ്യരും. ആ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയായിരുന്നു ഗോപാലപ്പെട്ടയിലെ കിഴക്കേ പുരയിൽ ശ്രീമാൻ ഫൽഗുനൻ അദ്ദേഹത്തിന്റെ മകനാണ് ഒരുപറ്റം മനുഷ്യ കാപാലികരാൽ അതിനിഷ്ടൂരമായി വധിക്കപ്പെട്ട ഹരിദാസൻ.

എന്റെ അച്ഛനടക്കം 12 പേർ ചേർന്ന് പിന്നീട് ശ്രീ ഫൽഗുനേട്ടന്റെ നേതൃത്വത്തിൽ ഗോപാലപ്പെട്ടയിൽ വീണ്ടുമൊരു കമ്പനി പ്രസ്ഥാനം രൂപം കൊണ്ടു "കുട്ടികമ്പനി" അന്ന് അച്ഛൻ കമ്പനി പിന്നീട് വന്നവർ അതിന് യോജിച്ച പേരു നൽകി. അതിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ ഹരിദാസനും, ഏറ്റവും പ്രായം കൂടിയ മെമ്പർ എന്റെ അച്ഛനായിരുന്നു.

അസൂയാവഹമായ മൽസ്യബന്ധനത്താൽ നടുകൾക്കപ്പുറവും കേളി. പക്ഷെ ഏറ്റവും വലിയ മാറ്റം ആ പ്രദേശത്തായിരുന്നു അതിലെ ഉന്നതതല ചിന്താശേഷിയുള്ള മെമ്പർമാർ. അവർ നാട്ടിലെ ദേവാലയങ്ങൾക്കും(ജാതി മത ഭേദമന്യേ) വിദ്യാലയങ്ങൾക്കും സമൂഹ നന്മയ്ക്കും തങ്ങൾക്ക് കിട്ടുന്നതിൽ ഓരോഹരി നീക്കിവെച്ചു. ഒരുപക്ഷേ ഗോപാലപ്പെട്ടയിലെ അന്നത്തെ അതുവരെയുള്ള കാലഘട്ടത്തിൽ ഏറ്റവും മഹത്തായ സംഭവം. അതിൽ ഏറ്റവും മാറ്റം കണ്ടതും ആർക്കും പറഞ്ഞാൽ വിശ്വസിക്കുവാൻ പറ്റാത്തതും അന്നെന്റെ മനസ്സിനെ ഏറ്റവും കോൾമയിർ കൊള്ളിച്ച തീരുമാനം "കുട്ടികമ്പനി"മാസാമാസം സംക്രമ ദിവസം (നാട്ടിൽ തൊഴിൽ മുടക്കം) യോഗം ചേർന്നു എടുത്ത തീരുമാനമായിരുന്നു.

പ്രായാധിക്യം കൊണ്ടോ അസുഖം മൂലമോ ജോലിക്ക് പോകുവാൻ സാധിക്കാത്തവർക്ക് ഒരു വേതനം നൽകുക, വിശേഷ ദിവസങ്ങളിൽ അവർക്ക് ഒരു പുത്തനുടുപ്പു നൽകുക. എത്ര മഹത്തായ കാര്യം അല്ലേ, ആ തീരുമാനം കൈക്കൊണ്ട ഹരിദാസന്റെ ഓഹരി പറ്റിയ ഒരാളാവാം മയ്യഴിക്കാരത്തി ഭാരതിയും, അവർക്കറിയില്ലായിരുന്നു അവരുടെ ചെറുമകനായിരിക്കും പ്രിയപ്പെട്ട ഹരിദാസന്റെ ഘാതകർക്ക് ചൂട്ടു വെളിച്ചം നൽകുകയെന്ന്. വേദനയോടെ. പ്രിയപ്പെട്ട ഹരിദാസാ നിന്റെ തീരാനഷ്ടത്തിൽ വേദനിക്കുന്ന നിന്റെ കുടുംബത്തിന് എല്ലാകരുത്തും നൽകട്ടെ എന്ന വിശ്വാസത്തോടെ. കണ്ണീരോടെ..

Next Story