Top

യുഎസിലെ ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട് വെടിവെപ്പ്; നാലു മരണം, മരിച്ചവരില്‍ അക്രമിയും

40 വയസ്സുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി

29 Aug 2022 3:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎസിലെ ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട് വെടിവെപ്പ്; നാലു മരണം, മരിച്ചവരില്‍ അക്രമിയും
X

ടെക്‌സസ്: യുഎസ് ടെക്‌സസിലെ ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട് വെടിവെപ്പ് നടന്ന സംഭവത്തില്‍ നാല് മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരിലൊരാള്‍ അക്രമിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

40 വയസ്സുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച മറ്റ് മൂന്നുപേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്. 8020 ഡണ്‍ലാപ് സ്ട്രീറ്റില്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്ന കേന്ദ്രത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു ആക്രമണം.

സംഭവസ്ഥലത്തെത്തിയ അക്രമി കെട്ടിടത്തിന് തീയിടുകയായിരുന്നു. തീ പടരുന്നതറിഞ്ഞ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടവരുടെ നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ത്തു. വിവരമറിഞ്ഞ് പൊലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തോക്കുധാരി വെടിയുതിര്‍ത്തു. തുടര്‍ന്ന് ഹൂസ്റ്റണ്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്.

STORY HIGHLIGHTS: Man Shoots People After Setting Fire to a building in Houston, Texas

Next Story