Top

‘പ്രൈം റീൽസ്’ മലയാള സിനിമ റിലീസിനുള്ള ഒടിടി പ്ലാറ്റ്‌ഫോം ഇന്നുമുതൽ; സൈജു കുറുപ്പിന്റ ഗാർഡിയൻ ജനുവരി ഒന്നിന് റിലീസ്

മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യാനായി ഒരു പുതിയ ഒ ടി ടി പ്ലാറ്റ് ഫോം ഇന്ന് മുതൽ. “പ്രൈം റീൽസ് ” എന്നു പേരിട്ട ഈ പ്ലാറ്റ് ഫോമിന്റെ ലോഗോ ലോഞ്ച് ക്രിസ്മസ് ദിനത്തിൽ നടന്നു. താരങ്ങൾ അടക്കമുള്ള 101 സിനിമപ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ ലോഞ്ച്. ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു റിലീസ് പ്ലാറ്റ് ഫോം. എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാളം സിനിമകൾ ഈ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും. പുതുവർഷത്തിൽ
(2021) ജനുവരി 1ന് ആദ്യ ചിത്രം റിലീസ് ചെയ്യും. പ്രൊഫ : പ്രകാശ് പോൾ സംവിധാനം ചെയ്ത “ഗാർഡിയനാ”ണ് ആദ്യ റിലീസ് ചിത്രം. സൈജു കുറുപ്പ്, മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

25 Dec 2020 3:23 AM GMT
ഫിൽമി റിപ്പോർട്ടർ

‘പ്രൈം റീൽസ്’ മലയാള സിനിമ റിലീസിനുള്ള  ഒടിടി പ്ലാറ്റ്‌ഫോം ഇന്നുമുതൽ; സൈജു കുറുപ്പിന്റ ഗാർഡിയൻ ജനുവരി ഒന്നിന് റിലീസ്
X

മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യാനായി ഒരു പുതിയ ഒ ടി ടി പ്ലാറ്റ് ഫോം ഇന്ന് മുതൽ. “പ്രൈം റീൽസ് ” എന്നു പേരിട്ട ഈ പ്ലാറ്റ് ഫോമിന്റെ ലോഗോ ലോഞ്ച് ക്രിസ്മസ് ദിനത്തിൽ നടന്നു. താരങ്ങൾ അടക്കമുള്ള 101 സിനിമപ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ ലോഞ്ച്. ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു റിലീസ് പ്ലാറ്റ് ഫോം. എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാളം സിനിമകൾ ഈ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും. പുതുവർഷത്തിൽ ജനുവരി 1ന് ആദ്യ ചിത്രം റിലീസ് ചെയ്യും. പ്രൊഫ : പ്രകാശ് പോൾ സംവിധാനം ചെയ്ത “ഗാർഡിയനാ”ണ് ആദ്യ റിലീസ് ചിത്രം. സൈജു കുറുപ്പ്, മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

കൊച്ചി ഇൻഫോ പാർക്ക്‌ ആസ്ഥാനമായ Aeon New Release Pvt Ltd എന്ന കമ്പനിയാണ് ഈ സംരഭത്തിന് പിന്നിൽ. ആൻഡ്രോയ്ഡ് ഫോൺ, ഐ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രൈം റീൽസ് ആപ്പ് ഡൌൺലോഡ് ചെയ്ത് അതിലുടെ സിനിമകൾ ആസ്വദിക്കാം.www.primereels.com എന്ന വെബ്സൈറ്റിലൂടെയും സിനിമകൾ കാണാം.

ജയ് ജിതിൻ സംവിധാനം ചെയ്ത് ദുർഗ കൃഷ്ണ, അർജുൻ നന്ദകുമാർ,അഭിജ ശിവകല,പ്രാർത്ഥന സന്ദീപ്, നഹൃൻ നവാസ് എന്നിവർ അഭിനയിക്കുന്ന “കൺഫെഷൻസ് ഓഫ് എ കുക്കു ” വാണ് പ്രൈം റീൽസിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം. സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്,സുധീർ കരമന,അനു ഹസൻ, പാർവതി രതീഷ് എന്നിവർ അഭിനയിക്കുന്ന “വാക്ക് ” മൂന്നാമത്തെ റിലീസ് ചിത്രമായെത്തും. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സുമേഷ് ആൻഡ് രമേഷ് ആണ് നാലാമത്തെ ചിത്രം.

Next Story