
തെക്കന്‍ഫ്രാന്‍സിലെ നീസ് പള്ളിയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പള്ളിയില്‍ കത്തിയുമായി എത്തിയ അക്രമി മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണം തന്നെയെന്ന് ഫ്രാന്‍സിലെ ജനപ്രതിനിധികള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
‘നീസ് പള്ളിയില്‍ നടന്ന അക്രമമുള്‍പ്പെടെ ഫ്രാന്‍സില്‍ നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങളേയും ശക്തമായി അപലപിക്കുന്നു. അക്രമത്തിന്റെ ഇരകളുടെ കുടുംബത്തിന്റെയും ഫ്രഞ്ച് ജനതയുടേയും ദുഖത്തില്‍ പങ്കുചേരുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമാണ്’. പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ.
ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിയമം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അധിക്ഷേപം നേരിട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പിന്തുണയറിയിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. മാക്രോണ്‍ ഇസ്ലാം വിരുദ്ധനാണെന്ന് ആരോപിച്ച് അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ഇന്ത്യ മാക്രോണിനൊപ്പം നിന്നിരുന്നു. മതനിന്ദ ആരോപിച്ച് ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു നോത്രദാം പള്ളിയ്ക്ക് സമീപം ഇന്നുണ്ടായ ആക്രമണം.