വികസനമാണ് മതമെന്ന് സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന വേളയില്‍ നരേന്ദ്രമോദി; നന്ദി പറഞ്ഞ് മുഖ്യമന്ത്രി
കേന്ദ്രത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 772 കോടിയുടെ 27 പദ്ധതികള്‍ കേരളത്തിന് സമര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണ്‍ലൈനായാണ് പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. വീഡിയോ കോണ്‍ഫെറന്‍സിലൂടെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത് സംസാരിച്ചു. കേന്ദ്രത്തിന് നന്ദിയറിയിച്ച പിണറായി വിജയന് ഈ പദ്ധതികള്‍ വഴി ഊര്‍ജമേഖലയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായതെന്നും അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍, തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, 2000 മെഗാവാട്ട് […]

കേന്ദ്രത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 772 കോടിയുടെ 27 പദ്ധതികള്‍ കേരളത്തിന് സമര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണ്‍ലൈനായാണ് പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. വീഡിയോ കോണ്‍ഫെറന്‍സിലൂടെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത് സംസാരിച്ചു. കേന്ദ്രത്തിന് നന്ദിയറിയിച്ച പിണറായി വിജയന് ഈ പദ്ധതികള്‍ വഴി ഊര്‍ജമേഖലയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായതെന്നും അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍, തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, 2000 മെഗാവാട്ട് പുഗലൂര്‍ തൃശ്ശൂര്‍ പവര്‍ ട്രാന്സ്മിഷന് പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് പ്രധാനമന്ത്രി വിഡിയോ കോണ്‍ഫെറന്‍സിലൂടെ നിര്‍വഹിച്ചത്.
രാജ്യത്തിന്റെ മതം വികസനമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. കുമാരനാശന്റെ ‘ചണ്ഡാല ഭിക്ഷുകി’ എന്ന കവിതയിലെ ‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ!’ എന്ന വരികള്‍ ഇംഗ്ലീഷില്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.വികസനം എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ രാഷ്ട്രീയമോ ലിംഗമോ ഭാഷയോ ഇല്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന്റെ മുന്നേറ്റത്തില്‍ സുപ്രധാനമായ പടിയിലേക്കാണ് നമ്മള് കടന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സഹകരണം, വികസനം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങാന്‍ കേരളം ഒപ്പം ഉണ്ടാവണം എന്നും എല്ലാ പദ്ധതികളിലും തന്റെ ഭാഗത്ത് നിന്നും തുടര്‍ സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.