Top

ഒന്നുമില്ല, പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ കൊറോണ മാത്രം; ‘എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക ലക്ഷ്യം’

ജനത കര്‍ഫ്യൂ മുതല്‍ രാജ്യം കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. സ്ഥിതി മെച്ചപ്പെട്ടെങ്കിലും കൊറോണ വൈറസ് നമുക്കിടയില്‍ത്തന്നെയുണ്ടെന്ന ഓര്‍മ്മ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധത്തില്‍ കരുതല്‍ നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ അവസാനിച്ചിട്ടുണ്ടാവാം. പക്ഷേ, വൈറസ് നമുക്കിടയില്‍ത്തന്നെയുണ്ട്. ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കാളും മികച്ചതാണ് നമ്മുടെ കൊവിഡ് പ്രതിരോധം. പല രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട കണക്കുകളാണ് നമ്മുടേത്. മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവര്‍ നിങ്ങളെയും കുടുംബത്തെയും അപായപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയം വരെ പോരാട്ടം തുടരണം. വാക്‌സിന്‍ […]

20 Oct 2020 7:12 AM GMT

ഒന്നുമില്ല, പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ കൊറോണ മാത്രം; ‘എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക ലക്ഷ്യം’
X

ജനത കര്‍ഫ്യൂ മുതല്‍ രാജ്യം കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. സ്ഥിതി മെച്ചപ്പെട്ടെങ്കിലും കൊറോണ വൈറസ് നമുക്കിടയില്‍ത്തന്നെയുണ്ടെന്ന ഓര്‍മ്മ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധത്തില്‍ കരുതല്‍ നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ അവസാനിച്ചിട്ടുണ്ടാവാം. പക്ഷേ, വൈറസ് നമുക്കിടയില്‍ത്തന്നെയുണ്ട്. ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കാളും മികച്ചതാണ് നമ്മുടെ കൊവിഡ് പ്രതിരോധം. പല രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട കണക്കുകളാണ് നമ്മുടേത്. മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവര്‍ നിങ്ങളെയും കുടുംബത്തെയും അപായപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിജയം വരെ പോരാട്ടം തുടരണം. വാക്‌സിന്‍ വന്നുകഴിയുമ്പോള്‍ അത് എല്ലാവരിലേക്കും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശത്രുവിനെയും രോഗത്തെയും ശക്തികുറച്ച് കാണരുതെന്നും മോദി പറഞ്ഞു.

എല്ലാ ഇന്ത്യക്കാര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതുവരെ പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത് ഏഴാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്‌.

രാജ്യത്തെ ജനങ്ങളെ താന്‍ 6 മണിക്ക് താന്‍ അഭിസംബോധന ചെയ്യുമെന്നും തനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്നും നരേന്ദ്രമോദി ഒരു ട്വീറ്റിലൂടെയാണ് അറിയിച്ചത്.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമന്ത്രി പങ്കുവെയ്ക്കാന്‍ പോകുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനോടൊപ്പം മാസ്‌ക് ധരിക്കുന്നതിന്റേയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റേയും പ്രാധാന്യം മോദി ഊന്നിപ്പറയുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Next Story