‘ഈ ഫ്രീക്ക് അച്ചൻ ചെറിയ പുള്ളി അല്ല’; പ്രീസ്റ്റിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി സിനിമയാണ് ദി പ്രീസ്റ്റ്. പ്രീസ്റ്റിന്റെ ഓരോ പുതിയ അപ്ഡേറ്റുകൾക്കും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ല ഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള അക്ഷാംഷകൾക്ക് ആക്കം കൂട്ടുവാൻ പുതിയ ചിത്രവുമായി മമ്മൂട്ടി.

ഡാർക്ക് ഷര്‍ട്ടും ബ്ലാക്ക് പാന്‍റ്സും തോളിൽ ബാഗും ഇട്ടു കഴുത്തിൽ കുരിശുമാലയും അണിഞ്ഞ് കൈയിൽ ഒരു സ്റ്റീസിക്കുമൊക്കെയായി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണ് പുതിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘ചെറിയ പുള്ളി അല്ല ഈ അച്ചൻ’, ‘ഈ അച്ചൻ എന്നാ ലൂക്കാണ്’, ‘അമ്പോ ഇജ്ജാതി ഫ്രീക്ക് അച്ചൻ’ എന്നിങ്ങനെ പോകുന്നു ചിത്രത്തിന് കീഴിലുള്ള കമന്റുകൾ.

ഫെബ്രുവരി നാലാം തീയതിയാണ് ദി പ്രിസ്റ്റ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്.

ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest News