Top

‘കൈയ്യില്‍ ബീഫാണെന്ന പേരില്‍ നിരപരാധികളെ പിടികൂടി’; യുപിയില്‍ ഗോവധനിരോധനനിയമം ദുരുപയോഗം ചെയ്തതായി ഹൈക്കോടതി

കൈയ്യില്‍ ബീഫാണെന്ന പേരില്‍ സര്‍ക്കാര്‍ നിരപരാധികളെ പിടികൂടുന്നതായും കോടതി നിരീക്ഷിച്ചു. പരിശോധനയില്ലാതെ ബീഫാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. കറവവറ്റിയ പശുക്കള്‍ തെരുവില്‍ അലഞ്ഞ് കൃഷി നശിപ്പി

26 Oct 2020 3:56 AM GMT

‘കൈയ്യില്‍ ബീഫാണെന്ന പേരില്‍ നിരപരാധികളെ പിടികൂടി’; യുപിയില്‍ ഗോവധനിരോധനനിയമം ദുരുപയോഗം ചെയ്തതായി ഹൈക്കോടതി
X

യുപിയില്‍ ഗോവധ നിരോധനനിയമത്തെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്ന രൂക്ഷ വിമര്‍ശനവുമായി അലഹബാദ്്ഹൈക്കോടതി. കൈയ്യില്‍ ബീഫാണെന്ന പേരില്‍ സര്‍ക്കാര്‍ നിരപരാധികളെ പിടികൂടുന്നതായും കോടതി നിരീക്ഷിച്ചു. പരിശോധനയില്ലാതെ ബീഫാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. കറവവറ്റിയ പശുക്കള്‍ തെരുവില്‍ അലഞ്ഞ് കൃഷി നശിപ്പിക്കുകയാണെന്നും കോടതി പരാമര്‍ശമുന്നയിച്ചു.

ഗോവധത്തിന് ശിക്ഷിക്കപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതിയെ സംഭവസ്ഥലത്ത് വെച്ചല്ല അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘നിയമം നിരപരാധികളാള്‍ക്ക് നേരെ പ്രയോഗിക്കപ്പെടുന്നു. ഏത് മാംസം പിടിച്ചെടുത്താലും അത് ലാബിലെ രാസപരിശോധനയ്ക്ക് പോലും വിധേയമാക്കാതെ ബീഫാണെന്ന് അനുമാനിക്കുകയാണ്. കുറ്റാരോപിതര്‍ തങ്ങള്‍ ചെയ്തിട്ടില്ലാത്ത തെറ്റിന്റെ പേരില്‍ വര്‍ഷങ്ങളോളം തടവില്‍ കഴിയേണ്ടിവരുന്നു. കറവ വറ്റിയശേഷം പശുക്കളുടെ ഉടമസ്ഥര്‍ അവറ്റകളെ തെരുവില്‍ തള്ളുന്നു. ഇങ്ങനെ നിരത്തുകളില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ നിരവധി വാഹനാപകടങ്ങള്‍ വരുത്തിവെയ്ക്കുന്നു. നാട്ടുകാരെയും പൊലീസിനെയും പേടിയുള്ളതുകൊണ്ട് പലര്‍ക്കും പശുക്കളെ വേറെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ പോലുമാകുന്നില്ല. വിളകള്‍ നശിപ്പിച്ചുകൊണ്ട് കാലികള്‍ പലയിടത്തും വിഹരിക്കുന്ന കാഴ്ച്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്’. കോടതി പറഞ്ഞു.

Next Story