ഗാസയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മാധ്യമങ്ങളും
ഗാസയില്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ മാധ്യമങ്ങളും. ഇന്ത്യന്‍ വുമണ്‍സ് പ്രസ്സ് കോര്‍പ്പറേഷന്‍, ദി പ്രസ്സ് അസോസിയേഷന്‍, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ചത്. പ്രശ്‌നബാധിത മേഖലയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഗാസ ആക്രമണങ്ങളെ അപലപിച്ച് മാധ്യമപ്രര്‍ത്തകരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് വിധേയമായ കെട്ടിടം മാധ്യമപ്രവര്‍ത്തകരുടെ താമസസ്ഥലം കൂടിയായിരുന്നു. ഗാസയിലെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് […]

ഗാസയില്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ മാധ്യമങ്ങളും. ഇന്ത്യന്‍ വുമണ്‍സ് പ്രസ്സ് കോര്‍പ്പറേഷന്‍, ദി പ്രസ്സ് അസോസിയേഷന്‍, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ചത്. പ്രശ്‌നബാധിത മേഖലയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഗാസ ആക്രമണങ്ങളെ അപലപിച്ച് മാധ്യമപ്രര്‍ത്തകരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
ആക്രമണത്തിന് വിധേയമായ കെട്ടിടം മാധ്യമപ്രവര്‍ത്തകരുടെ താമസസ്ഥലം കൂടിയായിരുന്നു. ഗാസയിലെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിനാണ് മാധ്യമസ്ഥാപനങ്ങളെ ലക്ഷ്യംവെക്കുന്നത്. ഇത് ഗാസയിലും പലസ്തീന്‍ പ്രദേശങ്ങളിലും ആക്രമണങ്ങള്‍ നടക്കുമ്പോള്‍ സ്ഥിരമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്നും സംയുക്ത പ്രസ്താവനയില്‍ മാധ്യമസംഘടനകള്‍ വിശദീകരിച്ചു. ആക്രമണങ്ങളെ പൂര്‍ണമായും അപലപിക്കുന്നതോടൊപ്പം പ്രശ്‌നബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും മാധ്യമസംഘടനകള്‍ ആവശ്യപ്പെട്ടു.
അതേസമയം മറ്റൊരു പ്രസ്താവനയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും മാധ്യമസ്ഥാപനങ്ങള്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി വിമര്‍ശിച്ചു.പ്രശ്‌നബാധിതമായ പ്രദേശത്തെ വാര്‍ത്തകള്‍ എത്തിക്കുന്നതിന് തടസ്സം സൃഷ്ട്ടിക്കുന്നതാണ് ഇസ്രായേലിന്റെ ആക്രമണം. ഈ ആക്രമണത്തെ സംബന്ധിച്ച് ഇസ്രായേല്‍ വിശദീകരിക്കണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.