‘അരിവാള്‍ ചുറ്റിക നക്ഷത്രം’ പതിച്ച മാസ്കുമായി പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടിക്കെത്തി; പ്രതിഷേധവുമായി കോണ്‍ഗ്രസ്
ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ബൂത്തിലെത്തിയത് വിവാദത്തില്‍. കൊല്ലം കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയില്‍ വരുന്ന ബൂത്തിലാണ് സംഭവം.അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മാസ്കുമായാണ് പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയത്. ഈ മാസ് ധരിച്ച് കൊണ്ട് അദ്ദേഹം ഡ്യൂട്ടി ചെയ്യുന്നുവെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. സംഭവത്തില്‍ നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡണ്ട് ബിന്ദുകൃഷ്ണ പറഞ്ഞു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആര്‍ഡിഒ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് […]

ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ബൂത്തിലെത്തിയത് വിവാദത്തില്‍. കൊല്ലം കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയില്‍ വരുന്ന ബൂത്തിലാണ് സംഭവം.അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മാസ്കുമായാണ് പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയത്. ഈ മാസ് ധരിച്ച് കൊണ്ട് അദ്ദേഹം ഡ്യൂട്ടി ചെയ്യുന്നുവെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. സംഭവത്തില്‍ നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡണ്ട് ബിന്ദുകൃഷ്ണ പറഞ്ഞു.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആര്‍ഡിഒ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലും വോട്ടിംഗ് പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് വോട്ടെടുപ്പ് നടക്കുന്നത്.കൊവിഡിനെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വോട്ടിംഗ് സമയം വൈകിട്ട് ആറുമണിവരെയാക്കിയിട്ടുണ്ട്..
അഞ്ച് ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 ഡിവിഷനുകളാണുള്ളത്. 24, 584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ ജനവിധികുറിക്കാന് പോളിംഗ് ബൂത്തിലെത്തുക 61 ട്രാന്‍സ്ജന്‍ഡേഴ്സ് ഉള്‍പ്പെടെ 88, 26, 873 വോട്ടര്‍മാരാണ്. ഇതില്‍ 46, 68, 267 സ്ത്രീകളും 41, 58, 395 പുരുഷന്മാരുമുണ്ട്. 150 പ്രവാസി വോട്ടര്‍മാരും ജനവിധി രേഖപ്പെടുത്തും. ആദ്യമായി വോട്ടവകാശം വിനിയോഗിക്കുക 42, 530 പേരാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ തലസ്ഥാന ജില്ലയിലാണ്, 28, 38, 077 വോട്ടര്‍മാര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത് 11, 225 പോളിംഗ് സ്റ്റേഷനുകളാണ്. നഗരമേഖലയില്‍ 1697 ഉം ഗ്രാമീണ മേഖലയില്‍ 9528 ഉം 56,122 ഉദ്യോഗസ്ഥരെ് പോളിംഗ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.