Top

മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കാൻ ടിപിആറിൽ കൃത്രിമം നടത്താൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആഹ്വാനം

മലപ്പുറം: ജില്ലയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കാൻ തട്ടിപ്പ് നടത്താൻ ആഹ്വാനവുമായി വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ. രോഗ ലക്ഷണമുള്ളവരെ പരിശോധിപ്പിക്കാതെ ലക്ഷണം ഇല്ലാത്തവരെ ടെസ്റ്റ് ചെയ്യണമെന്ന് ശബ്ദ സന്ദേശത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ശബ്ദം തന്റേത് തന്നെയാണെന്ന് മുസ്തഫ റിപ്പോർട്ടർ ലൈവിനോട് വ്യക്തമാക്കിയിട്ടുണ്ട്. ‘എത്രയോ നല്ല കാര്യങ്ങളും സാമൂഹിക സേവനങ്ങളും ഞങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നുണ്ട്. അതിനൊന്നും വലിയ വില നൽകാതെ ചാനലുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നുവെന്ന്’ അദ്ദേഹം ആരോപിച്ചു. ലക്ഷണം ഉള്ളവർ ടെസ്റ്റ് ചെയ്‌താൽ ടിപിആർ […]

27 May 2021 7:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കാൻ ടിപിആറിൽ കൃത്രിമം നടത്താൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആഹ്വാനം
X

മലപ്പുറം: ജില്ലയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കാൻ തട്ടിപ്പ് നടത്താൻ ആഹ്വാനവുമായി വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ. രോഗ ലക്ഷണമുള്ളവരെ പരിശോധിപ്പിക്കാതെ ലക്ഷണം ഇല്ലാത്തവരെ ടെസ്റ്റ് ചെയ്യണമെന്ന് ശബ്ദ സന്ദേശത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ശബ്ദം തന്റേത് തന്നെയാണെന്ന് മുസ്തഫ റിപ്പോർട്ടർ ലൈവിനോട് വ്യക്തമാക്കിയിട്ടുണ്ട്. ‘എത്രയോ നല്ല കാര്യങ്ങളും സാമൂഹിക സേവനങ്ങളും ഞങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നുണ്ട്. അതിനൊന്നും വലിയ വില നൽകാതെ ചാനലുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നുവെന്ന്’ അദ്ദേഹം ആരോപിച്ചു.

ലക്ഷണം ഉള്ളവർ ടെസ്റ്റ് ചെയ്‌താൽ ടിപിആർ ഇനിയും കൂടും, ടിപിആർ കൂടിയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടും, അത് ഒഴിവാക്കണം, അതിനായി ലക്ഷണം ഇല്ലാത്തവരെ എത്തിച്ച് ടെസ്റ്റ് നടത്തണം. ഇങ്ങിനെ ചെയ്‌താൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാകും. സമീപ പഞ്ചായത്തുകളിൽ ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. പരമാവധി വാഹനങ്ങളിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ എത്തിച്ച് പരിശോധിക്കണം. ടിപിആർ കുറഞ്ഞാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കിത്തരാമെന്ന് കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്. മുസ്തഫ ശബ്ദ സന്ദേശത്തിൽ പറയുന്നു.

അതേസമയം വിഷയത്തിൽ കളക്ടർക്ക് പരാതി നൽകുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ്‍ ഒഴിവാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ നീക്കം അം​ഗീകരിക്കാനാവില്ലെന്നും നടപടി വേണമെന്നും സിപിഐഎം വ്യക്തമാക്കി.

Next Story