അയോധ്യ രാമക്ഷേത്രത്തിന് ആദ്യ സംഭാവന രാഷ്ട്രപതി വക; അഞ്ചുലക്ഷത്തി ഒരുന്നൂറ് രൂപ നല്കി
ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് അഞ്ച് ലക്ഷത്തി ഒരുന്നൂറ് രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രാജ്യവ്യാപകമായി സംഭാവന പിരിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി തുക നല്‍കിയത്. ക്ഷേത്രം നിര്‍മ്മിക്കുന്ന രാമ ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികളായ ഗോവിന്ദ് ദേവ് ഗിരിജ് മഹാരാജ് അടങ്ങുന്ന സംഘം രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. വിഎച്ച്പിയുടെ വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി മേഥാവി നൃപേന്ദ്ര മിശ്ര, ആര്‍എസ്എസ് നേതാവ് കുല്ഭുഷാന് […]

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് അഞ്ച് ലക്ഷത്തി ഒരുന്നൂറ് രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രാജ്യവ്യാപകമായി സംഭാവന പിരിക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി തുക നല്‍കിയത്.
ക്ഷേത്രം നിര്‍മ്മിക്കുന്ന രാമ ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികളായ ഗോവിന്ദ് ദേവ് ഗിരിജ് മഹാരാജ് അടങ്ങുന്ന സംഘം രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. വിഎച്ച്പിയുടെ വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി മേഥാവി നൃപേന്ദ്ര മിശ്ര, ആര്‍എസ്എസ് നേതാവ് കുല്ഭുഷാന് അബൂജ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.
അഞ്ച് ലക്ഷത്തി ഒരുന്നൂറ് രൂപയാണ് രാഷ്ട്രപതി സംഭാവന നല്‍കിയത്.
രാമക്ഷേത്ര നിര്‍മ്മാണത്തിന് നിരവധി രാഷ്്ട്രീയ നേതാക്കളാണ് സംഭാവന ചെയ്യുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിിവരാജ് സിങ് ചൗഹാന് ഒരു ലക്ഷം രൂപ നല്കി. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയും സംഭാവന ചെയ്തിരുന്നു.
2019 നവംബറിലാണ് സുപ്രീംകോടതി അയോധ്യയിലെ തര്‍ക്കഭൂമിയില്‍ വിധി പ്രസ്താവം നടത്തിയത്. തര്‍ക്കഭൂമി രാമക്ഷേത്ര ട്രസ്റ്റിന് വിട്ടുനല്‍കിയായിരുന്നു വിധി. അയോധ്യയ്ക്ക് സമീപം പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിക്കുകയും ചെയ്തിരുന്നു.