സര്‍വ്വേകള്‍ എല്‍ഡിഎഫിന് നല്‍കുന്നത് ആത്മവിശ്വാസം; ആഞ്ഞുപിടിച്ചാല്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്
ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം പ്രഖ്യാപിച്ചു കൊണ്ടാണ് ഞായറാഴ്ച രണ്ട് സര്‍വ്വേകള്‍ പുറത്തുവന്നത്. ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ, ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേകളാണ് എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ചത്. ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടും. ഭരണം പിടിക്കാന്‍ വേണ്ട 71 സീറ്റിലേക്ക് എത്താന്‍ യുഡിഎഫിന് കഴിയില്ലെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഐക്യജനാധിപത്യമുന്നണിയ്ക്ക് 59 മുതല്‍ […]

ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം പ്രഖ്യാപിച്ചു കൊണ്ടാണ് ഞായറാഴ്ച രണ്ട് സര്‍വ്വേകള്‍ പുറത്തുവന്നത്. ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ, ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേകളാണ് എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ചത്.
ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടും. ഭരണം പിടിക്കാന്‍ വേണ്ട 71 സീറ്റിലേക്ക് എത്താന്‍ യുഡിഎഫിന് കഴിയില്ലെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഐക്യജനാധിപത്യമുന്നണിയ്ക്ക് 59 മുതല്‍ 65 മണ്ഡലങ്ങളില്‍ വരെ ജയിക്കാനുള്ള സാധ്യതയാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്‍ഡിഎ കുറഞ്ഞത് മൂന്ന് സീറ്റ് നേടുമെന്നും ഏഴ് സീറ്റുകളില്‍ വരെ ജയിച്ചേക്കാമെന്നും ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പറയുന്നു.
എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍ വരെയാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേരാണ് എല്‍ഡിഎഫ് ഭരണം തന്നെയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്. 40.72 ശതമാനം പേര്‍ യുഡിഎഫിനെയും 16.9 ശതമാനം പേര്‍ എന്‍ഡിഎയെയും പിന്തുണച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 101 സീറ്റുകളിലായിരുന്നു എല്‍ഡിഎഫ് മുന്നിട്ട് നിന്നത്. എന്നാല്‍ അത്തരമൊരു വിജയം എല്‍ഡിഎഫിന് സര്‍വ്വേകള്‍ പ്രവചിക്കുന്നില്ല. പരമാവധി 78 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പറയുന്നത്. പരമാവധി 78 സീറ്റുകള്‍ തന്നെയാണ് ട്വന്റിഫോര്‍ സര്‍വ്വേയും എല്‍ഡിഎഫിന് നല്‍കുന്നത്. സീറ്റുകളുടെ എണ്ണം സര്‍വ്വേയില് കുറഞ്ഞെങ്കിലും ചതുടര്‍ഭരണം ലഭിക്കും എന്നത് എല്‍ഡിഎഫിനെ സന്തോഷിപ്പിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ 38 മണ്ഡലങ്ങളില്‍ മാത്രം മുന്‍തൂക്കം എന്ന അവസ്ഥയില്‍ നിന്ന് സര്‍വ്വേകള്‍ 65 സീറ്റോളം ലഭിക്കുമെന്ന് പ്രവചിക്കുന്നത് യുഡിഎഫിനെ ഇപ്പോള്‍ സന്തോഷിപ്പിക്കുന്ന ഒന്നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഈയവസ്ഥയില്‍ നിന്നും മാറ്റമുണ്ടാക്കാമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
എന്‍ഡിഎക്ക് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെയാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. രണ്ട് സീറ്റുകള്‍ വരെ നേടാമെന്നാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്.