കട്ടിലും പായയും റെഡി; കോടികള്‍ തട്ടി മുങ്ങിയ നീരവ് മോഡിക്ക് ജയില്‍മുറി തയ്യാറെന്ന് അധികൃതര്‍
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പതിനാലായിരം കോടി രൂപ തട്ടിയ വജ്ര വ്യാപാരി നീരവ് മോഡിക്കായി ജയില്‍ സജ്ജമായെന്ന് ഇന്ത്യ. നീരവിനെ മുംബൈയിലെ അര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. നീരവ് മോഡി ഇന്ത്യയിലെത്തിയുടനെ മുബൈയിലെ അതീവ സുരക്ഷുള്ള പന്ത്രണ്ടാം നമ്പര്‍ ബാരക്ക് സെല്ലിലൊന്നിലേക്ക് മാറ്റും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച്ചയാണ് നിലവില്‍ യുകെയിലെ ജയിലില്‍ കഴിയുന്ന നീരവിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതി ഉത്തരവിറക്കിയത്. ഇന്ത്യയുടെ […]

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പതിനാലായിരം കോടി രൂപ തട്ടിയ വജ്ര വ്യാപാരി നീരവ് മോഡിക്കായി ജയില്‍ സജ്ജമായെന്ന് ഇന്ത്യ. നീരവിനെ മുംബൈയിലെ അര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
നീരവ് മോഡി ഇന്ത്യയിലെത്തിയുടനെ മുബൈയിലെ അതീവ സുരക്ഷുള്ള പന്ത്രണ്ടാം നമ്പര്‍ ബാരക്ക് സെല്ലിലൊന്നിലേക്ക് മാറ്റും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച്ചയാണ് നിലവില്‍ യുകെയിലെ ജയിലില്‍ കഴിയുന്ന നീരവിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതി ഉത്തരവിറക്കിയത്.
ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് നീരവിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് ഇറക്കിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന നീരവിന്റെ അവകാശവാദം തള്ളിയാണ് കോടതി ഉത്തരവ്.
നീരവിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി സാമുവേല്‍ ഗൂസ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നീരവും ബന്ധു മെഹുല്‍ ചോക്സിയും 14000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പണം തട്ടിയ ശേഷം രാജ്യം വിട്ട നീരവ് 2019 മാര്‍ച്ചിലാണ് ലണ്ടനില്‍ അറസ്റ്റിലായത്. ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ് നീരവ് ഇപ്പോള്‍ കഴിയുന്നത്.
നീരവ് മോദിയെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളെക്കുറിച്ചും ജയിലിലെ സ്ഥിതിഗതികളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് 2019ല്‍ തന്നെ മഹാരാഷ്ട്ര ജയില്‍ വകുപ്പ് കേന്ദ്രത്തിന് കൈമാറിയിരുന്നു. നീരവിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍
ജയിലിനുള്ളില്‍ നല്‍കാവുന്ന സൗകര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ഒരു കത്തും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ബാരക്കില്‍ പാര്‍പ്പിക്കുകയാണെങ്കില്‍, നീരവ് മോദിക്ക് മൂന്ന് ചതുരശ്ര മീറ്റര്‍ വ്യക്തിഗത ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്, അവിടെ ഒരു കട്ടില്‍, പായ, തലയിണ, ബെഡ് ഷീറ്റ്, പുതപ്പ് എന്നിവയും നീരവിന് ലഭിക്കും. മാത്രമല്ല, ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവുമുള്ള സെല്ലില്‍ വ്യക്തിഗത വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.