Top

ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതി മരിച്ചു; കുഞ്ഞ് കൊവിഡ് നെഗറ്റീവ്

എട്ടു മാസം ഗർഭിണി ആയിരുന്നു ജെസ്മി. എന്നാൽ നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.

20 May 2021 1:21 AM GMT

ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതി മരിച്ചു; കുഞ്ഞ് കൊവിഡ് നെഗറ്റീവ്
X

തൃശ്ശൂർ : കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. പാലാ കൊഴുവനാൽ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസ്സായിരുന്നു. മാതൃഭൂമി തൃശ്ശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ ഹോർമിസ് ജോർജിന്റെ ഭാര്യയാണ്.

കൊവിഡ് ബാധിതയായതിനെ തുടർന്ന് തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജെസ്മി ചികിത്സയിലായിരുന്നു. എട്ടു മാസം ഗർഭിണി ആയിരുന്നു ജെസ്മി.

എന്നാൽ നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. മിനിഞ്ഞാന്നാണ് പെൺകുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തത്. കുഞ്ഞ് കൊവിഡ് നെഗറ്റീവാണ്.

ജെസ്മിക്കൊപ്പം ഭർത്താവ് ഹോർമിസും മകനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. പാലാ കൊഴുവനാൽ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് ജെസ്മി.

Next Story