Top

‘ഇത് വെറും പി ആര്‍ വര്‍ക്ക്’; 500 സാംപിളെടുത്താല്‍ മണ്ഡലത്തിലെ ജനവികാരം എങ്ങനെ മനസിലാക്കുമെന്ന് കെ സി വേണുഗോപാല്‍

എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രഖ്യാപിച്ച അഭിപ്രായ സര്‍വ്വേകളെ തള്ളിപ്പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും. സര്‍വ്വേകള്‍ വെറും പി ആര്‍ വര്‍ക്ക് മാത്രമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. ഒരു വിശ്വാസ്യതയും ഇത്തരം സര്‍വ്വേകള്‍ക്ക് ഇല്ല. എല്ലാ സര്‍വ്വേയും നടത്തിയത് ഒരേ കമ്പനിയാണ്. ഇതിലൊന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ഇത്തരം സര്‍വ്വേകള്‍ വെറും പി ആര്‍ എക്‌സര്‍സൈസ് മാത്രമാണ്. ഒരേ കമ്പനി സര്‍വ്വേ നടത്തി മൂന്ന് ചാനലുകളില്‍ കൊടുത്താല്‍ ആര് വിശ്വസിക്കുമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. സര്‍വ്വേ […]

21 March 2021 6:18 AM GMT

‘ഇത് വെറും പി ആര്‍ വര്‍ക്ക്’; 500 സാംപിളെടുത്താല്‍ മണ്ഡലത്തിലെ ജനവികാരം എങ്ങനെ മനസിലാക്കുമെന്ന് കെ സി വേണുഗോപാല്‍
X

എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രഖ്യാപിച്ച അഭിപ്രായ സര്‍വ്വേകളെ തള്ളിപ്പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും. സര്‍വ്വേകള്‍ വെറും പി ആര്‍ വര്‍ക്ക് മാത്രമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. ഒരു വിശ്വാസ്യതയും ഇത്തരം സര്‍വ്വേകള്‍ക്ക് ഇല്ല. എല്ലാ സര്‍വ്വേയും നടത്തിയത് ഒരേ കമ്പനിയാണ്. ഇതിലൊന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ഇത്തരം സര്‍വ്വേകള്‍ വെറും പി ആര്‍ എക്‌സര്‍സൈസ് മാത്രമാണ്. ഒരേ കമ്പനി സര്‍വ്വേ നടത്തി മൂന്ന് ചാനലുകളില്‍ കൊടുത്താല്‍ ആര് വിശ്വസിക്കുമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

സര്‍വ്വേ ഫലങ്ങളൊന്നും ജനങ്ങളെ വികാരത്തെ പ്രതിഫലിപ്പിക്കുന്നില്ല. 500 സാംപിള്‍ എടുത്താല്‍ ഒരു മണ്ഡലത്തിലെ ജനങ്ങളുടെ വികാരം എങ്ങനെ മനസിലാക്കാനാകും?

കെ സി വേണുഗോപാല്‍

ബിഹാറിലെ സര്‍വ്വേ ഫലം എന്തായിരുന്നു. ഒരു സര്‍വ്വേ ഒഴിച്ച് എല്ലാ സര്‍വ്വേയും പറഞ്ഞത് നിതീഷ് തോല്‍ക്കും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരും എന്നായിരുന്നില്ലേ. ഫലം വന്നപ്പോള്‍ മറിച്ചായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പൊള്ളയായ പ്രവര്‍ത്തനങ്ങള്‍ പബ്ലിക് റിലേഷന്‍സ് ഉപയോഗിച്ച് ഉയര്‍ത്തിക്കാട്ടുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്. കപടമായ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണ് അവരുടേത്. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. സര്‍ക്കാരിന്റെ ധിക്കാരവും ധാര്‍ഷ്ട്യവും മനസിലാക്കിയ ജനം തീര്‍ച്ചയായും തുടര്‍ഭരണത്തിന് വോട്ടു ചെയ്യില്ല. മാറ്റത്തിന് വേണ്ടി യുഡിഎഫിന് വോട്ടുചെയ്യുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെസിയുടെ പ്രതികരണം.

Next Story