Top

‘എന്നും പ്രാര്‍ത്ഥന, മോദി ഇല്ലാതായാല്‍ അച്ഛന്‍ നഷ്ടപ്പെട്ട വേദന’; എം അബ്ദുല്‍ സലാം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി എന്നും പ്രാര്‍ഥിക്കാറുണ്ടെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും മുന്‍ കാലിക്കറ്റ് വി സിയുമായ എം അബ്ദുല്‍സലാം. മോദിയെ നഷ്ട്ടപെട്ടാല്‍ പിതാവിനെ നഷ്ടപ്പെട്ടത് പോലെയാകുമെന്നും അബ്ദുല്‍സലാം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ചയുടെ ഭാഗമായി ഒരു പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയുടെ ബുദ്ധി, സമര്‍പ്പണം, കാഴ്ച്ചപ്പാട് ഇവയെല്ലാം നമുക്ക് എല്ലാ കാലത്തും ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കാറുണ്ട്. ലോകത്തെവിടെ പോയാലും മോദിയുടെ നാട്ടില്‍ നിന്നാണ് വരുന്നതെന്ന് പറയുന്നതില്‍ അഭിമാനമാണ് ഉണ്ടാകുന്നത്. നല്ല നേതൃത്വം, പ്രവര്‍ത്തന നൈപുണ്യം, […]

8 July 2021 5:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എന്നും പ്രാര്‍ത്ഥന, മോദി ഇല്ലാതായാല്‍ അച്ഛന്‍ നഷ്ടപ്പെട്ട വേദന’; എം അബ്ദുല്‍ സലാം
X

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി എന്നും പ്രാര്‍ഥിക്കാറുണ്ടെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും മുന്‍ കാലിക്കറ്റ് വി സിയുമായ എം അബ്ദുല്‍സലാം. മോദിയെ നഷ്ട്ടപെട്ടാല്‍ പിതാവിനെ നഷ്ടപ്പെട്ടത് പോലെയാകുമെന്നും അബ്ദുല്‍സലാം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ചയുടെ ഭാഗമായി ഒരു പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോദിയുടെ ബുദ്ധി, സമര്‍പ്പണം, കാഴ്ച്ചപ്പാട് ഇവയെല്ലാം നമുക്ക് എല്ലാ കാലത്തും ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കാറുണ്ട്. ലോകത്തെവിടെ പോയാലും മോദിയുടെ നാട്ടില്‍ നിന്നാണ് വരുന്നതെന്ന് പറയുന്നതില്‍ അഭിമാനമാണ് ഉണ്ടാകുന്നത്. നല്ല നേതൃത്വം, പ്രവര്‍ത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഗുണങ്ങളാണ്.

ലോകത്തെ വിറപ്പിക്കുന്ന ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോദിയെ കാണുമ്പോള്‍ മുട്ട് വിറക്കുന്നതിനാലാണെന്നും അബ്ദുള്‍ സലാം പറഞ്ഞു. കേരളത്തില്‍ ന്യുനപക്ഷങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം പിടിക്കാന്‍ സാധിക്കു. അതുകൊണ്ട് തന്നെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രസക്തി വലുതാണ്. ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് പിടിക്കണം. അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്കണ്ഠയും ഭയവും മനസിലാക്കി മുന്നോട്ടുപോകേണ്ടതുണ്ട്.

ALSO READ: ‘കിറ്റെക്‌സിലെ നിയമലംഘനങ്ങള്‍ പരിശോധിക്കണം, പ്രവര്‍ത്തനം നിര്‍ത്തണം’; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുവോ, മിത്രമോയില്ലെന്നും അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റായ ഡോ അബ്ദുല്‍ സലാം യുഡിഎഫ് നോമിനിയായാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിയായി ചുമതലയേറ്റത്. പിന്നീട് ഇദ്ദേഹം ബിജെപിയിലേക്ക് പോകുകയായിരുന്നു.

ALSO READ: ഐഷയെ വീണ്ടും ചോദ്യം ചെയ്യുന്നു; ദ്വീപ് പൊലീസ് കൊച്ചിയില്‍

Next Story