Top

ബിജെപി സ്ഥാനാര്‍ത്ഥിക്ക് പ്രയാര്‍ ഗോപാലകൃഷ്ണന്റെ അനുഗ്രഹം ലഭിച്ചോ? ഫോട്ടോയില്‍ വ്യക്തമാക്കി പ്രയാര്‍, ‘മരണം വരെ മാറില്ല’

ചടയമംഗലം: ബിജെപി സ്ഥാനാര്‍ത്ഥി തന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം നടത്തുന്നെന്ന് കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്റെ അനുഗ്രഹം ലഭിച്ചെന്ന് പറഞ്ഞ് ചടയമംഗത്തെ ബിജെപി സ്ഥാനാര്‍ത്ഥി വിഷ്ണു പട്ടത്താനം നടത്തുന്ന പ്രചാരണത്തിനെതിരെയാണ് പ്രയാര്‍ രംഗത്തെത്തിയത്. താന്‍ മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നതിങ്ങനെ, ചിതറ പഞ്ചായത്തിലെ പര്യടനത്തിനിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്റെ വീട്ടില്‍ വന്നിരുന്നു. സാധാരണ വീട്ടില്‍ വരുന്ന ഏതൊരാളെയും പോലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും അഥിതി ആയി ഞാന്‍ […]

28 March 2021 1:29 AM GMT

ബിജെപി സ്ഥാനാര്‍ത്ഥിക്ക് പ്രയാര്‍ ഗോപാലകൃഷ്ണന്റെ അനുഗ്രഹം ലഭിച്ചോ? ഫോട്ടോയില്‍ വ്യക്തമാക്കി പ്രയാര്‍, ‘മരണം വരെ മാറില്ല’
X

ചടയമംഗലം: ബിജെപി സ്ഥാനാര്‍ത്ഥി തന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം നടത്തുന്നെന്ന് കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്റെ അനുഗ്രഹം ലഭിച്ചെന്ന് പറഞ്ഞ് ചടയമംഗത്തെ ബിജെപി സ്ഥാനാര്‍ത്ഥി വിഷ്ണു പട്ടത്താനം നടത്തുന്ന പ്രചാരണത്തിനെതിരെയാണ് പ്രയാര്‍ രംഗത്തെത്തിയത്. താന്‍ മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നതിങ്ങനെ,

ചിതറ പഞ്ചായത്തിലെ പര്യടനത്തിനിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്റെ വീട്ടില്‍ വന്നിരുന്നു. സാധാരണ വീട്ടില്‍ വരുന്ന ഏതൊരാളെയും പോലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും അഥിതി ആയി ഞാന്‍ കണ്ടു.

എന്നാല്‍ അതിനിടയില്‍ ഞാനറിയാതെ എപ്പോഴോ എടുത്ത ഒരു ചിത്രം ഉപയോഗിച്ച് കൊണ്ട് വില കുറഞ്ഞ പ്രചരണം ആണ് ബിജെപി സ്ഥാനാര്‍ത്ഥി ഇപ്പോള്‍ നടത്തുന്നത്. കോണ്‍ഗ്രസ്സുകാരന്‍ ആയ എനിക്ക് എന്റെ പ്രസ്ഥാനത്തിന് എതിരെ മത്സരിക്കുന്ന ഒരാളിനെ അനുഗഹിക്കേണ്ടതോ ആശിര്‍വദിക്കേണ്ടതോ ആയ ഒരാവശ്യവും നിലവിലില്ല.

എനിക്ക് പൊതു സമൂഹത്തോട് പറയാനുള്ളത് മരണം വരെ ഞാന്‍ കോണ്‍ഗ്രസ്സുകാരന്‍ ആണ്. എന്റെ പേര് ഉപയോഗിച്ച് കൊണ്ടുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തെ ഞാന്‍ അവഞ്ജയോടെ തള്ളിക്കളയുകയാണ്.

ഇത്തരം വ്യാജ നിക്ഷിപ്ത താല്പര്യങ്ങളെ നിങ്ങള്‍ തള്ളിക്കളയുമെന്ന പ്രതീക്ഷയോടെ… പ്രയാര്‍ ഗോപാലകൃഷ്ണന്‍

Next Story