Top

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍

ഇനി സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അനുമതി കൂടി വന്നാല്‍ പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം സുഗമമാവും

23 Aug 2021 1:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍
X

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ തിരിച്ചെത്താം. രണ്ടാമത് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസമെങ്കിലും പിന്നിട്ടവര്‍ക്കാണ് തിരിച്ചെത്താനാവുക. ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കേര്‍പ്പെടുത്തിയ വിലക്കാണ് നീക്കിയത്.

ഏപ്രില്‍ അവസാന വാരമാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. പത്തു ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യയിലെ കൊവിഡ് സാഹചര്യം രൂക്ഷമായതിനെതുടര്‍ന്ന് നീട്ടുകയായിരുന്നു. നേരത്തെ യുഎഇയും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കിയിരുന്നു.

ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് കുവൈത്തും അനുമതി നല്‍കി. ഇനി സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അനുമതി കൂടി വന്നാല്‍ പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം സുഗമമാവും.

Next Story

Popular Stories