നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് മലയാളികളെയുള്‍പ്പെടെ പറ്റിക്കുന്നു; ഇടനിലക്കാരെ ഒഴിവാക്കുമെന്ന് ഉറപ്പു നല്കി ഇസ്രായേല്‍ സര്‍ക്കാര്‍
നിലവില്‍ ഫിലിപ്പീന്‍സ് രാജ്യത്തു നിന്നും ഇപ്രകാരം റിക്രൂട്ട്മെന്റ് നടത്തി വരുന്നുണ്ട്
3 Aug 2021 7:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇസ്രായേലില്‍ നിന്നും പ്രതീക്ഷയേകുന്ന വാര്‍ത്ത. ഇസ്രായേലിലേക്കു നഴ്സിംഗ് ജോലിക്കു വേണ്ടി ഏജന്‍സികള്‍ നടത്തുന്ന കോടികളുടെ തട്ടിപ്പുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രാജ്യത്തെ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നല്കിയ പരാതിയിലാണ് വകുപ്പിന്റെ പ്രതികരണം. . ഇടനിലക്കാരെ, പ്രൈവറ്റ് ഏജന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇസ്രായേല്‍ ഗവണ്മെന്റും മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുമായി ചര്‍ച്ച നടക്കുകയാണെന്നും ഇതു സംബന്ധിച്ച അന്തിമ നിലപാട് ഉടനെടുക്കുമെന്നുമാണ് ഇസ്രായേല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്മെന്റ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഫിലിപ്പീന്‍സ് രാജ്യത്തു നിന്നും ഇപ്രകാരം റിക്രൂട്ട്മെന്റ് നടത്തി വരുന്നുണ്ട്. ശ്രീലങ്കയുമായും ഔദ്യോഗിക ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഈ എഗ്രിമെന്റ് നടപ്പിലാക്കാന്‍ ഇന്ത്യന്‍ ഗവണ്മെന്റുമായി ഉടന്‍ തന്നെ ചര്‍ച്ച നടക്കുമെന്നും ഉടന്‍ തന്നെ അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികളെയുള്‍പ്പെടെ നിരവധി നഴ്സുമാരില്‍ നിന്നാണ് ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും ഇടനിലക്കാരും വന്‍ തുക ഈടാക്കുന്നത്