Top

യുഎഇയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനിടയില്‍ ഒന്നിലധികം തവണ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും.

29 Sep 2021 11:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
X

ഒന്നിലധികം തവണ യുഎഇയിലേക്ക് വരാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനിടയില്‍ ഒന്നിലധികം തവണ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഇതുമായി ബന്ധപ്പെട്ടുളള നടപടിക്രമങ്ങള്‍ ഓഗസ്റ്റ് നാലിന് സമൂഹ മാധ്യമഅക്കൗണ്ടിലൂടെ ഫെഡറല്‍ അതോറിറ്റി വിശദീകരിച്ചിരുന്നു. എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഇത് സാധ്യമാകും. നിലവില്‍ 30 ദിവസത്തേക്കും 90 ദിവസത്തേക്കുമാണ് ടൂറിസ്റ്റ് വിസ ലഭ്യമാകുന്നത്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ

www.ica.gov.ae വെബ്‌സൈറ്റിലൂടെയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്. ഇചാനല്‍ സര്‍വ്വീസിലെ പബ്ലിക് സര്‍വ്വീസിലൂടെ നടപടികള്‍ ആരംഭിക്കാം. ഇതിന് ശേഷം വിസ മള്‍ട്ടിപ്പിള്‍ എന്‍ട്രിയെന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. പാസ് പോര്‍ട്ട് വിവരങ്ങള്‍ നല്‍കുക. ഫോട്ടോ,പാസ്‌പോര്‍ട്ട്,മെഡിക്കല്‍ ഇന്‍ഷുറന്‍സ് പകര്‍പ്പ് എന്നിവയും അപ്ലോഡ് ചെയ്യുക. ആറുമാസക്കാലയളവിലെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം. 4000 ഡോളറിന്റെ ബാലന്‍സ് വേണമെന്നും നിബന്ധനയുണ്ട്. 650 ദിര്‍ഹമാണ് ആപ്ലിക്കേഷനുളള ഫീസ്.

Popular Stories

    Next Story