Top

ഇന്ത്യക്കാരനുൾപ്പെടെ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ

മൂന്ന് യുഎഇ പൗരൻമാരും പട്ടികയിലുണ്ട്

14 Sep 2021 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യക്കാരനുൾപ്പെടെ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ
X

38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും കൂടി തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. കാബിനറ്റ് പുറത്തിറക്കിയ പ്രമേയത്തിലൂടെയാണ് നടപടി. ഈ വ്യക്തികളും സ്ഥാപനങ്ങളും തീവ്രവാദത്തെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികയിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിട്ടുണ്ട്. മനോജ് സഭർവാൾ ഓം പ്രകാശ് എന്നാണ് തീവ്രവാദ പട്ടികയിലുൾപ്പെടുത്തിയ ഇന്ത്യക്കാരന്റെ പേര്.

ഇന്ത്യക്ക് പുറമെ സൗദി അറേബ്യ, യെമൻ, ഇറാൻ, അഫ്​ഗാനിസ്താൻ, സിറിയ, ഇറാഖ്, നൈജീരിയ, ബ്രിട്ടൻ, റഷ്യ, ജോർദാൻ, തുടങ്ങിയ രാജ്യങ്ങളിലുള്ളവരും പട്ടികയിലുണ്ട്. മൂന്ന് യുഎഇ പൗരൻമാരും പട്ടികയിലുണ്ട്.

തീവ്രവാദ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരന്തരമായ നിരീക്ഷണം നടത്താനും ഇവയുമായി സാമ്പത്തികമായോ സാങ്കേതികപരമായോ തുടങ്ങി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ തിരിച്ചറിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ നിയമവ്യവസ്ഥകൾക്കനുസരിച്ച് നടപടികൾ കൈക്കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Popular

    Next Story