Top

ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം

9 Aug 2021 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം
X

ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുമെടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാമെന്ന് ഫ്‌ലൈ ദുബായ്. യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഫ്‌ളൈ ദുബായ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി. യുഎഇയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും ഇത് ബാധകമാണ്.

അതേസമയം, വാക്‌സിന്‍ നില പരിഗണിക്കാതെ കൊവിഡ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് ഇന്ന് പുറത്തുവിട്ട കുറിപ്പില്‍ വിസ്താര വിമാനക്കമ്പനി വ്യക്തമാക്കിയിരുന്നു. 48 മണിക്കൂറിനകമുള്ള കൊവിഡ് ആര്‍ടിപിസിആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നാണ് വിസ്താരയുടെ നിര്‍ദ്ദേശം. ദുബായിലെ താമസവിസക്കാര്‍ക്ക് മാത്രമായാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

Popular

    Next Story