Top

ഗ്രീന്‍, ഫ്രീലാന്‍സര്‍ വിസകളുമായി യുഎഇ; തൊഴിലന്വേഷകര്‍ മുതല്‍ പ്രൊഫണലുകള്‍ വരെയുള്ളവര്‍ക്ക് ആശ്വാസം

6 Sep 2021 3:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്രീന്‍, ഫ്രീലാന്‍സര്‍ വിസകളുമായി യുഎഇ; തൊഴിലന്വേഷകര്‍ മുതല്‍ പ്രൊഫണലുകള്‍ വരെയുള്ളവര്‍ക്ക് ആശ്വാസം
X

പ്രവാസികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പുതിയ വിസാ സംവിധാനങ്ങള്‍കൂടി അവതരിപ്പിച്ച് യുഎഇ. ഗ്രീന്‍ വിസ, ഫ്രീലാന്‍സര്‍ വിസ എന്നിവയാണ് യുഎഇ ഗവണ്മെന്റ് പ്രഖ്യാപിച്ച പുതിയ വിസാ സംവിധാനങ്ങള്‍. ലോകം മുഴുവന്‍ പ്രശസ്തമായി മാറിയ യുഎഇ ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ പദ്ധതികള്‍ക്ക് പിന്നാലെ 50 പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.

ഗ്രീന്‍ വിസാ പദ്ധതിയനുസരിച്ച് ഒരാള്‍ക്ക് സ്വന്തമായി തന്നെ വിസ ദീര്‍ഘകാലത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണ്. ഇതോടൊപ്പം മാതാപിതാക്കളെയും 25 വയസ്സ് വരെ ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും. വിസകാലാവധി കഴിഞ്ഞാല്‍ ഉടമകള്‍ക്ക് 3 മാസത്തിനും 6 മാസത്തിനും ഇടയില്‍ പുതുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ , നിക്ഷേപകര്‍ , ബിസിനസുകാര്‍ , പ്രത്യേക വൈദഗ്ധ്യങ്ങളുള്ളവര്‍ക്കെല്ലാം ഗ്രീന്‍ വിസ അനുവദിക്കും.

സ്വയം തൊഴില്‍ കണ്ടെത്താനാഗ്രഹിക്കുവര്‍ക്ക് സ്വീകരിക്കാന്‍ പറ്റിയ സംവിധാനമാണ് ഫ്രീലാന്‍സര്‍ വിസയില്‍ ഒരുക്കിയിട്ടുള്ളത്.

Popular

    Next Story