Top

നടി മീരാ ജാസ്മിന് യുഎഇ ​ഗോൾഡൻ വിസ

സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന നടി ഏറെനാളായി യുഎഇയിലാണ് താമസിക്കുന്നത്

8 Oct 2021 1:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടി മീരാ ജാസ്മിന് യുഎഇ ​ഗോൾഡൻ വിസ
X

നടി മീരാ ജാസ്മിന് യുഎഇ ​ഗോൾഡൻ വിസ ലഭിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മീര ​ഗോൾഡൻ വിസ സ്വീകരിച്ചു. തന്റെ ജീവിതത്തിലെ നാഴിക്കല്ലാണിതെന്നും ​ഗോൾഡൻ വിസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും മീര പറഞ്ഞു. ദുബൈ ഭരണാധദികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ സായുധസേന ഉപസർവ സ്യൈാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ എന്നിവർക്കും മീരാ ജാസ്മിൻ നന്ദി അറിയിച്ചു.

സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന നടി ഏറെനാളായി യുഎഇയിലാണ് താമസിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങികയാണ് മീര. ജയറാമാണ് ചിത്രത്തിലെ നായകൻ.

നേരത്തെ മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. ആശാ ശരത്, നൈല ഉഷ, മമ്മൂട്ടി, മോഹൻലാൽ, പൃഥീരാജ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയവർ ​ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

Popular Stories

    Next Story