Top

ഇസ്രായേലിലേക്ക് നേരിട്ട് സർവീസുകൾ നടത്താൻ ​ഗൾഫ് എയർ

കഴിഞ്ഞ വർഷം ഇസ്രായേലുമായി ഔദ്യോ​ഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ ഭാ​ഗമായാണ് തീരുമാനം

11 Sep 2021 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇസ്രായേലിലേക്ക് നേരിട്ട് സർവീസുകൾ നടത്താൻ ​ഗൾഫ് എയർ
X

ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ബഹ്റൈൻ ദേശീയ വിമാനക്കമ്പനി ​ഗൾഫ് എയർ. സെപ്റ്റംബർ 30 മുതൽ തെൽ അവീവിലേക്ക് ​ഗൾഫ് എയറിന്റെ രണ്ട് പ്രതിവാര സർവീസുകളുണ്ടാവും. ഔദ്യോ​ഗിക പ്രസ്താവനയിലാണ് ​ഗൾഫ് എയർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഇസ്രായേലുമായി ഔദ്യോ​ഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ ഭാ​ഗമായാണ് തീരുമാനം. വിവിധ മേഖലകളിൽ പരസ്പരം സഹകരിക്കുമെന്ന് ഇസ്രായേൽ-ബഹ്റൈൻ സമാധാന ഉടമ്പടിയിൽ ധാരണായിയിരുന്നു.

2020 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിലൂടെ കൊണ്ടുവന്ന സമാധാന ഉടമ്പടി പ്രകാരമാണ് ബഹ്റൈൻ ഇസ്രായേലുമായി നയന്ത്ര ബന്ധം സ്ഥാപിച്ചത്. ബഹ്റിനു പുറമെ യുഎഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു.

Popular

    Next Story