Top

അബുദാബിയിലേക്കുള്‍പ്പെടെയുള്ള വിമാന സര്‍വ്വീസുകള്‍ ശനിയാഴ്ച്ച മുതല്‍ ഭാഗീകമായി പുനഃരാരംഭിക്കും

കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് ശനിയാഴ്ച്ച മുതല്‍ ആരംഭിക്കുക

6 Aug 2021 9:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബുദാബിയിലേക്കുള്‍പ്പെടെയുള്ള വിമാന സര്‍വ്വീസുകള്‍ ശനിയാഴ്ച്ച മുതല്‍ ഭാഗീകമായി പുനഃരാരംഭിക്കും
X

ഇന്ത്യയില്‍ നിന്നും അബുദാബി ഉള്‍പ്പെടെ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ശനിയാഴ്ച്ച മുതല്‍ ഭാഗീകമായി പുനഃരാരംഭിക്കും. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് ആരംഭിക്കുന്നത്.

ഓഗസ്റ്റ് പത്ത് മുതല്‍ സര്‍വ്വീസുകള്‍ തുടങ്ങുമെന്നാണ് എയര്‍ഇന്ത്യ, ഇത്തിഹാദ് എന്നീ എയര്‍ലൈനുകള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച്ചയ്ക്ക് മുമ്പ് തന്നെ ഭാഗീകമായി സര്‍വ്വീസുകള്‍ നടത്തുമെന്ന് ഇത്തിഹാദ് വ്യക്തമാക്കി.

യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിന്‍വലിച്ചെങ്കിലും അബുദാബിയിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നില്ല. ഇതില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം ഇട്ടുകൊണ്ടാണ് ഭാഗീകമായി സര്‍വ്വീസുകല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള താമസവിസക്കാര്‍ക്കാണ് യുഎഇ പ്രവേശനാനുമതി നല്‍കിയത്. കൊവിഡ് വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അനുമതി. ചൊവ്വാഴ്ച്ച നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി അധികൃതരാണ് ഇളവുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് താമസവിസ ഉപയോഗിക്കാനാവുക. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ പ്രഖ്യാപിച്ച പുതിയ ഇളവ് ബാധകമാണ്.

Popular

    Next Story