Top

ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച പ്രവാസികള്‍ക്ക് ദുബായ് ഭരണാധികാരിയുടെ അഭിനന്ദനം

ആ ഹീറോകളെ തിരിച്ചറിഞ്ഞാല്‍ നന്ദി അറിയിക്കാനും അദ്ദേഹം പറഞ്ഞു

25 Aug 2021 8:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച പ്രവാസികള്‍ക്ക് ദുബായ് ഭരണാധികാരിയുടെ അഭിനന്ദനം
X

കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവരെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. മനോഹരമായ തന്റെ നഗരത്തില്‍ നടന്ന ഈ കരുണ പ്രവൃത്തി സന്തോഷിപ്പിക്കുന്നതാണെന്നും അറിയപ്പെടാത്ത ആ ഹീറോകളെ തിരിച്ചറിഞ്ഞാല്‍ നന്ദി അറിയിക്കാനും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പൂച്ചയെ രക്ഷപ്പെടുത്തുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ എട്ട് മണിക്ക് ദെയ്‌റ നഗരത്തിലാണ് സംഭവം നടന്നത്. വടകര സ്വദേശി റാഷിദ് ബിന്‍ മുഹമ്മദിന്റെ കടയില്‍ പതിവായി എത്തുന്ന പൂച്ച കടയ്ക്ക് മുന്‍പിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങുകയായിരുന്നു.

അകത്തേക്കും പുറത്തേക്കും പോവാനാവാതെ നിന്ന പൂച്ചയെ അതു വഴി പോയ ചില യാത്രക്കാര്‍ തുണി വിരിച്ച് വിടിച്ച് ചാടിക്കുകയായിരുന്നു. പൂച്ചയെ ഇവര്‍ സുരക്ഷിതമായി താഴെയിറക്കി.


Popular

    Next Story